“ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം”; ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

','

' ); } ?>
ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവെച്ച് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം ഈ കാര്യം അറിയിച്ചിരിക്കുന്നത്. മക്കളുടെ കുഞ്ഞിക്കാലിന്റെ ചിത്രങ്ങൾക്കൊപ്പം “ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം…ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു” എന്ന അടികുറിപ്പോടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
നടൻ ദുൽഖർ സൽമാനടക്കം നിരവധിപേരാണ് താരത്തിന് ആശംസയുമായെത്തിയിരിക്കുന്നത്. എത്ര മനോഹരം, വിഷ്ണുവിനും കുടുംബത്തിനും അഭിനന്ദനങ്ങൾ നേരുന്നു എന്നാണ് ദുൽഖർ സൽമാൻ കമന്റ് ചെയ്തത്. കൂടാതെ സംവിധായകൻ തരുൺ മൂർത്തി, നടൻ വിനയ് ഫോർട്ട്, നടി ഉണ്ണിമായ നാലപ്പാടം എന്നിവരും ആശംസകളറിയിച്ചിട്ടുണ്ട്.
2020 ഫെബ്രുവരിയിൽ വിവാഹിതരായ വിഷ്ണുവിനും ഐശ്വര്യയ്ക്കും മാധവ് എന്ന മകനുമുണ്ട്. ഇടിയൻ ചന്തു, താനാര തുടങ്ങിയ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസ്, ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ഭീഷ്മർ എന്നിവയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.