
മോഹൻലാൽ, മമ്മൂട്ടി സിനിമകൾക്ക് പിന്നാലെ റീ റിലീസിന് ഒരുങ്ങി ദിലീപ് ചിത്രം “കല്യാണ രാമൻ”. ചിത്രം 4കെ അറ്റ്മോസിൽ റിലീസ് ചെയ്യുന്നുവെന്ന വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ദിലീപ് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. തിയതി വൈകാതെ പുറത്തുവരുമെന്ന കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററും ദിലീപ് ഷെയർ ചെയ്തിട്ടുണ്ട്. റീ റിലീസ് വെർഷൻ 2026 ജനുവരിയിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. പിന്നാലെ മീശ മാധവൻ, റൺവേ, C. I. D. മൂസ, വെട്ടം തുടങ്ങിയ സിനിമകളും റീ റിലീസ് ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം.
ഷാഫിയുടെ സംവിധാനത്തിൽ 2002 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രമാണ് കല്യാണരാമൻ. ചിത്രത്തിൽ രാമൻകുട്ടി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ദിലീപിന് ഒപ്പം കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി, ഇന്നസെന്റ്, സലിംകുമാർ, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചു പ്രേമൻ തുടങ്ങി വൻ താരനിരയും അണിനിരന്നിരുന്നു. ഒരു
കോമഡി റൊമാന്റിക് ജോണറിലൊരുക്കിയ ചിത്രത്തിനും, ചിത്രത്തിലെ പാട്ടുകൾക്കും ഇന്നും ആരാധകരേറെയാണ്.
ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിച്ച ചിത്രം കൂടിയാണ് കല്യാണരാമൻ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആയിരുന്നു.
2002 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രമാണ് കല്യാണരാമൻ. ഷാഫിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ രാമൻകുട്ടി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ദിലീപിന് ഒപ്പം കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി, ഇന്നസെന്റ്, സലിംകുമാർ, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചു പ്രേമൻ തുടങ്ങി വൻ താരനിരയും അണിനിരന്നിരുന്നു. കോമഡി റൊമാന്റിക് ചിത്രമായിരുന്നു ഇത്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിച്ച ചിത്രം കൂടിയാണ് കല്യാണരാമൻ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആയിരുന്നു. റീ റിലീസ് വെർഷൻ 2026 ജനുവരിയിൽ എത്തുമെന്നാണ് വിവരം.
മോഹൻലാൽ ചിത്രമായ രാവണപ്രഭുവാണ് ഒടുവിൽ തീയേറ്ററിലിറങ്ങിയ റീ റിലീസ് ചിത്രം. 4K അറ്റ്‌മോസില്‍ റീ റിലീസിനെത്തിയ രാവണപ്രഭുവിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എറണാകുളം കവിത തിയേറ്ററിൽ പ്രത്യേക ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു. പാട്ടും ഡാൻസുമായാണ് രാവണപ്രഭു രണ്ടാം വരവ് ആരാധകർ ആഘോഷിച്ചത്. മോഹൻലാലിനെ പോലെ ഇത്രയധികം ആഷോഷിക്കപ്പെട്ട മറ്റൊരു നടൻ മലയാള സിനിമയിലില്ല എന്നാണ് ആരാധകരുടെ ഭാഷ്യം. 2001 ഒക്ടോബർ 5നായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സീക്വലായി എത്തിയ ചിത്രം വൻ വിജയമായിരുന്നു. ഗുരു, ഉദയനാണ് താരം, സമ്മർ ഇൻ ബത്‌ലഹേം, നരൻ, തേന്മാവിൻ കൊമ്പത്ത്’ എന്നീ ചിത്രങ്ങളുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ റൺ ബേബി റൺ, ഹാലോ, കാലാപാനി, ആറാം തമ്പുരാൻ, ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കാക്കക്കുയിൽ, ഉസ്താദ്’ ഈ സിനിമകളും ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.