
നടന് അക്ഷയ് കുമാറിന്റെ എ ഐ ഉപയോഗിച്ച് നിര്‍മിച്ച ഡീപ്ഫേക്ക് വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് തടയണമെന്ന് കര്‍ശനനിര്‍ദേശം നല്കി ബോംബെ ഹൈക്കോടതി. അക്ഷയ് കുമാര്‍ വര്‍ഗീയ, പ്രകോപനപരമായ പ്രസ്താവനകളും ഋഷി വാല്മീകിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും നടത്തുന്നതായി ആരോപിക്കപ്പെടുന്ന ഡീപ്ഫേക്ക് വീഡിയോകളാണ് തടയാൻ നിർദ്ദേശിച്ചത്.
ഇത്തരം ഉള്ളടക്കങ്ങള്‍ അത്യധികം ആശങ്കാജനകമാണെന്നും, പൊതുസുരക്ഷയ്ക്ക് ഹാനികരമാകാമെന്നും കോടതി വിലയിരുത്തി. കൂടാതെ വീഡിയോ നടന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നതിനും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനും സത്യതയുണ്ടെന്നും, ഇത് യഥാര്‍ഥ ചിത്രങ്ങളോ വീഡിയോകളോ അല്ലെന്ന് തിരിച്ചറിയാന്‍ പ്രയാസമാണെന്നും ജസ്റ്റിസ് ആരിഫ് എസ്. ഡോക്ടര്‍ നിരീക്ഷിച്ചു.
ഇത്തരം ഉള്ളടക്കങ്ങളുടെ അനന്തരഫലങ്ങള്‍ അത്യന്തം ഗുരുതരവും അപകടകരവുമാണെന്ന് വിശേഷിപ്പിച്ച കോടതി, ഈ വീഡിയോകള്‍ നടന്റെ വ്യക്തിത്വത്തെയും ധാര്‍മിക അവകാശങ്ങളെയും ലംഘിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുമെന്നും പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ അപ്ലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്ത ഉപയോക്താക്കളുടെയോ വില്‍പ്പനക്കാരുടെയോ വിശദാംശങ്ങള്‍ നല്‍കാനും കോടതി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കും ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ക്കും നിര്‍ദേശം നല്കി.