“സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്ന് പൃഥ്വിരാജ്, ഞങ്ങടെ ലാലേട്ടനെ കുഴിയിൽ ചാടിക്കല്ലേടാ മോനെയെന്ന് ആരാധകരും”

','

' ); } ?>

ജന്മദിനത്തിൽ ആശംസകളറിയിച്ചവർക്കൊക്കെ നന്ദി പറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരൻ. സ്റ്റൈലിഷായിട്ടുള്ള ഒരു ഫോട്ടോയ്‌ക്കൊപ്പം സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്ന അടിക്കുറിപ്പോടെയാണ്‌ താരത്തിന്റെ പ്രതികരണം. ബൈക്കിൽ സൺഗ്ലാസും വെച്ച് ഇരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്. നിരവധിപേർ രസകരമായ കമന്റുകളും പങ്കുവെക്കുന്നുണ്ട്. ‘ഞങ്ങടെ ലാലേട്ടനെ കുഴിയിൽ ചാടിക്കല്ലേടാ മോനേ… അദ്ദേഹം കര കയറിയതേ ഉള്ളൂ’, ‘ചുള്ളൻ’, ‘കിടു ലുക്കിൽ ആണല്ലോ’ എന്നൊക്കെയാണ് കമന്റുകൾ. വേറിട്ട രീതിയിൽ മല്ലിക സുകുമാരനും, മോഹൻലാലുമൊക്കെ താരത്തിന് പിറന്നാളാശംസകൾ നേർന്നിരുന്നു.

മലയാളത്തിന് പുറമെ സലാർ സിനിമയുടെ സംവിധായകൻ പ്രശാന്ത് നീൽ, പ്രഭാസ് എന്നിവരുടെ ആശംസകളും പൃഥ്വിരാജിനെ തേടിയെത്തിയിരുന്നു. കൂടാതെ പൃഥ്വിയുടെ വരാനിരിക്കുന്ന ചിത്രങ്ങളുടെ അപ്ഡേറ്റുകളും വന്നിരുന്നു. വൈശാഖ് ചിത്രം ഖലീഫയുടെ ഗ്ലിംപസ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ആമിർ അലി എന്ന ഒരു ഗോൾഡ് സ്മഗ്‌ളറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് ലുക്കിലുമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്.

പോക്കിരിരാജ എന്ന സിനിമയ്ക്ക് ശേഷം വൈശാഖും രാജുവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഖലീഫയ്ക്ക് ഉണ്ട്. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്‍റെ രചയിതാവ്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ എന്നീ സിനിമകൾക്ക് ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്ന സിനിമയാണിത്. ജേക്സ് ബിജോയ് ആണ് ഖലീഫയ്ക്ക് സംഗീതം ഒരുക്കുന്നത്. ചമൻ ചാക്കോ എഡിറ്റിങ്ങും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിക്കുന്നു.