“ഞാന്‍ എന്നെപ്പറ്റി കേട്ട ഏറ്റവും വലിയ ഗോസിപ്പാണത്, ആരോ ചെയ്തതിന് പഴി മൊത്തം എനിക്കാണ്”; മമിത ബൈജു

','

' ); } ?>

തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട വാർത്തകളിൽ വ്യക്തത വരുത്തി നടി മമിത ബൈജു. റിലീസിനൊരുങ്ങുന്ന പുതിയ തമിഴ് ചിത്രം ഡ്യൂഡിൽ മമിതയുടെ പ്രതിഫലം 15 കൊടിയെന്നായിരുന്നു വാർത്തകൾ. “തന്നെ പറ്റി ഈയടുത്ത് കേട്ട ഏറ്റവും വലിയ ഗോസിപ്പ് 15 കോടിയുമായി ബന്ധപ്പെട്ടതാണെന്നും, ആരോ ചെയ്തതിന് പഴി മൊത്തം തനിക്ക് ആണെന്നും മമിത പറഞ്ഞു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

” ഈയ്യടുത്ത് ഞാന്‍ എന്നെപ്പറ്റി കേട്ട ഏറ്റവും വലിയ ഗോസിപ്പ് 15 കോടിയാണ്. അവര്‍ ഇങ്ങനെ ഓരോ സാധനങ്ങളിടും. മമിത ഒരു പതിനഞ്ച് കോടി വാങ്ങുമായിരിക്കും, കിടക്കട്ടെ എന്നാകും കരുതുന്നത്. അതിന്റെ താഴെ വരുന്ന കമന്റുകള്‍ കാണണം. ഇവള്‍ ആരാണ് ഇത്രയുമൊക്കെ വാങ്ങാന്‍ എന്നൊക്കെയാണ്. ആരോ ചെയ്തതിന് പഴി മൊത്തം നമുക്കും.” മമിത ബൈജു പറഞ്ഞു.

ഒക്ടോബർ 17 നാണ് പ്രദീപ് രംഗനാഥൻ നായകനായെത്തുന്ന ചിത്രം ‘ഡ്യൂഡ്’ തീയേറ്ററുകളിലെത്തുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ്റ്സ് ആണ്. പ്രദീപിൻ്റെ മുൻ സൂപ്പർ ഹിറ്റ് സിനിമകളായ ‘ലവ് ടുഡേ’, ‘ഡ്രാഗൺ’ എന്നീ ചിത്രങ്ങളും കേരളത്തിൽ വിതരണത്തിനെത്തിച്ചിരുന്നത് ഇ ഫോർ എൻ്റർടെയ്ൻമെന്റ്സ് തന്നെയായിരുന്നു. ഡ്യൂഡിനു പുറമെ സൂര്യ നായകനായെത്തുന്ന വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമിതയാണ് നായികയായെത്തുന്നത്.

സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രത്തിലേതായി ആദ്യമെത്തിയ ‘ഊരും ബ്ലഡ്’ യൂട്യൂബിൽ ഇതുവരെ 4 കോടിയിലേറെ ആളുകളാണ് കണ്ടിരിക്കുന്നത്. കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന ‘ഡ്യൂഡ്’ മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാൾ. ഛായാഗ്രഹണം നിർവഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിങ് ഭരത് വിക്രമനുമാണ്.

കോ പ്രൊഡ്യൂസർ: അനിൽ യെർനേനി, സിഇഒ: ചെറി, പ്രൊഡക്ഷൻ ഡിസൈനർ: ലത നായിഡു, കോസ്‌റ്റ്യൂം: പൂർണിമ രാമസ്വാമി, ആക്ഷൻ: യന്നിക് ബെൻ, ദിനേശ് സുബ്ബരായൻ, ഗാനരചന: വിവേക്, പാൽ ഡബ്ബ, ആദേശ് കൃഷ്‌ണ, സെംവി, കോറിയോഗ്രാഫർ: അനുഷ വിശ്വനാഥൻ, ആർട്ട് ഡയറക്‌ടർ: പിഎൽ സുഭേന്ദർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്: തപസ് നായക്, വിഎഫ്എക്സ് സൂപ്പർവൈസർ: രാംകുമാർ സുന്ദരം, കളറിസ്റ്റ് സുരേഷ് രവി, ഡിഐ: മാംഗോ പോസ്‌റ്റ്, സ്‌റ്റിൽസ്: ദിനേശ് എം, പബ്‌സിസിറ്റി ഡിസൈനർ: വിയാക്കി, വിതരണം: എജിഎസ് എന്റർടെയ്ൻമെന്റ്റ്, ഡിജിറ്റൽ പ്രൊമോഷൻസ് കേരള: വിപിൻ കുമാർ(10G മീഡിയ) പിആർഒ: ആതിര ദിൽജിത്ത്.