
തെന്നിന്ത്യൻ നടി തൃഷ കൃഷ്‌ണൻ വിവാഹിതയാകാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ. ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയുമായുള്ള വിവാഹത്തിന് നടിയുടെ കുടുംബം സമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാർത്തകളോട് നടിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.
‘ശരിയായ’ വ്യക്തി വരുമ്പോള്‍ ‘ശരിയായ’ സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി മനസുതുറന്നിരുന്നു. എന്നാല്‍, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.
നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം തൃഷ അഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.