
‘കാന്താര’യിലെ ദൈവക്കോലത്തിൻ്റെ ശബ്ദത്തിനു പിന്നിലെ കൗതുകങ്ങൾ വിശദമാക്കി ഇൻസ്റ്റഗ്രാമിലെ ടു-മിനിറ്റ്-ടേക്ക് പേജ്. അതൊരു മൃഗത്തിന്റെയോ മനുഷ്യന്റെയോ ശബ്ദമല്ലെന്നും, പല ലയറുകളിലായി പല ശബ്ദങ്ങൾ മിക്സ് ചെയ്തതാണെന്നും ‘ടു-മിനിറ്റ്-ടേക്കി’ൽ പറയുന്നു.
“ഭക്തനെ പഞ്ചുരുളി ആവേശിക്കുമ്പോഴാണ് ഈ അലർച്ചയുടെ ശബ്ദം വരുന്നത്. അതിനായി നിലവിലുള്ള ശബ്ദങ്ങൾ ഒന്നും ഉപയോഗിക്കാൻ പറ്റില്ല, അതൊരു ചലഞ്ചാണ്. വളരെ ദൈവീകമായ, അതേ സമയം തന്നെ ഭക്തി, ഭയം, ദൈവീകത, ആദിമ സങ്കൽപ്പങ്ങൾ, വന്യമായ ചിന്തകൾ ഇതെല്ലം ഒറ്റ ശബ്ദത്തിൽ വരണം. എന്നാൽ, ഇത് ഒരൊറ്റ ശബ്ദമല്ല. പല ലയറുകളിലായി പല ശബ്ദങ്ങൾ മിക്സ് ചെയ്തതാണ്”.
“വളരെ ലോ ഫ്രീക്വൻസിയിൽ ഉള്ള മുരൾച്ച പോലെയൊരു സൗണ്ട് ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ആ ശബ്ദങ്ങൾ നമ്മുടെ അടിവയറ്റിൽ ഫീൽ ചെയ്യും. കാറ്റിന്റെ വികലമായ ശബ്ദങ്ങൾ മിക്സ് ചെയ്തിട്ടുണ്ട്. അത് കേൾക്കുമ്പോൾ ഒരു അമാനുഷികമായ അനുഭവം ഉണ്ടാകും. പിന്നെ കാള, കടുവ ഇങ്ങനെ ചില മൃഗങ്ങളുടെ പല ഫ്രീക്വൻസിയിലെ ശബ്ദം എടുത്തു മിക്സ് ചെയ്തു. കാന്താര കൂടുതൽ ഭാഗവും നടക്കുന്നത് കാട്ടിൽ ആണ്. അപ്പോൾ കാട്ടിലെ ചില ശബ്ദങ്ങൾ എടുത്ത് അതിന്റെ ചില റെവെർബ്, മാറ്റൊലികൾ ഇതെല്ലം കൂടി ചേർത്താണ് ഈ ദൈവക്കോലത്തിന്റെ ശബ്ദം ഉണ്ടാക്കിയെടുത്തിരിക്കുന്നത്.
ഈ ദൈവിക അലർച്ച ഡിസൈൻ ചെയ്തിരിക്കുന്നതൊരു മലയാളിയാണ്. പ്രശസ് സംഗീതജ്ഞൻ എം. ജി. രാധാകൃഷ്ണൻ്റെ മകനും ദേശീയ-സംസ്ഥാന പുരസ്കാര ജേതാവുമായ സൗണ്ട് ഡിസൈനർ എം.ആർ രാജകൃഷ്ണനാണ് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. കാന്താര ഒന്നാം ഭാഗത്തിന്റെ ക്ളൈമാക്സിൽ ഋഷഭ് ഷെട്ടി ഈ ശബ്ദം ഉണ്ടാക്കുന്നുണ്ട്. പക്ഷേ അത് അദ്ദേഹം തന്നെ ഡബ്ബ് ചെയ്തതാണെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ടായിരുന്നു.