
പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ നേരിട്ട വിമർശനങ്ങൾക്ക് മറുപടിയുമായി നടി കല്യാണി പ്രിയദർശൻ. “അഭിനേതാവെന്ന നിലയ്ക്ക്, ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യാൻ എപ്പോഴും സ്വയം പ്രേരിപ്പിക്കുകകയും വെല്ലുവിളിക്കുകയും ചെയ്യാറുണ്ടെന്നും ഈ പാട്ട് അത്തരത്തിലുള്ള നിമിഷങ്ങളിൽ ഒന്നായിരുന്നു”, എന്നുമായിരുന്നു കല്യാണിയുടെ പ്രതികരണം. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“അഭിനേതാവെന്ന നിലയ്ക്ക്, ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യാൻ എപ്പോഴും സ്വയം പ്രേരിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യാറുണ്ട്. ഈ പാട്ട് അത്തരത്തിലുള്ള നിമിഷങ്ങളിൽ ഒന്നായിരുന്നു. നമ്മുടെ സംവിധായകൻ ഭുവനേഷ് എന്നോട് ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ, ഇത്രയും മനോഹരമായി ഒരു കമേഷ്സ്യൽ പാട്ട് ജീനിയുടെ കഥയുടെ പ്രധാനപ്പെട്ട ഭാഗമായി അദ്ദേഹം എത്ര മനോഹരമായി മാറ്റിയെന്ന് ഞാൻ അത്ഭുതപ്പെട്ടു. നിങ്ങളെല്ലാവരും അത് സിനിമയിൽ കാണാൻ ഞാൻ കാത്തിരിക്കുന്നു. അതിനുള്ള കാരണങ്ങളും വളരെ ശക്തമാണ്! ഞാൻ ഏറെ കഠിനാധ്വാനം ചെയ്ത്, പുതിയ കാര്യം പരീക്ഷിച്ചു, നിങ്ങൾക്കെല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’’, കല്യാണി കുറിച്ചു
നടൻ രവി മോഹൻ നായകനായെത്തുന്ന പുതിയ ചിത്രമായ ജീനിയിലെ ‘അബ്ദി അബ്ദി’ എന്ന ഗാനമാണ് പുറത്തുവന്നത്. എന്നാൽ പാട്ടിലെ കല്യാണിയുടെ ലുക്കിനെതിരെ വ്യാപകമായ വിമര്‍ശനമായിരുന്നു ഉയർന്നത്. ലോക പോലെ വലിയൊരു വിജയത്തിന്റെ ഉയരത്തിൽ നിൽക്കുമ്പോൾ അന്യഭാഷയിൽ കേവലമൊരു ഐറ്റം ഡാൻസിന് കല്യാണി തയ്യാറാകണമായിരുന്നോ?,
ജീനി. കല്യാണി പ്രിയദർശനും കൃതി ഷെട്ടിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ജീനിയിലെ ആദ്യത്തെ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ചത് കല്യാണിയുടെ ഡാൻസ് ആണ്. കൃതിയും കല്യാണിയും രവി മോഹനുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ‘ശരീരപ്രദർശനം വേണ്ടായിരുന്നു’, ‘നിന്നെ കണ്ടത് അയലത്തെ വീട്ടിലെ അനിയത്തിയെപ്പോലെ’, ‘ആക്ഷൻ ഹീറോയായി കത്തി നിൽക്കുമ്പോൾ ഗ്ലാമർ വേഷം വേണമായിരുന്നോ’, ‘കല്യാണി ആളാകെ മാറിപ്പോയല്ലോ’ എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.
കല്യാണിക്കൊപ്പം കൃതിഷെട്ടിയും ഉണ്ടായിരുന്നു ഗാന രംഗത്തിൽ. കല്യാണിയുടേയും കൃതിയുടേയും പ്രായം താരതമ്യം ചെയ്തും വിമര്‍ശനമുണ്ട്. 22-കാരിയായ കൃതി ഷെട്ടിക്കുമുന്നില്‍ 32-കാരിയായ കല്യാണിക്ക് പിടിച്ചുനില്ക്കാന് കഴിയുന്നില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. ‘കല്യാണിയേക്കാള്‍ നന്നായത് കൃതി ഷെട്ടിയാണെന്നും ഇത്തരം രംഗങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ അവര്‍ പ്രൊഫഷണലാണെന്നും’ അഭിപ്രായങ്ങളുണ്ട്. ‘ഭാവങ്ങള്‍ കല്യാണിയേക്കാള്‍ നന്നായി അവതരിപ്പിക്കുന്നത് കൃതിയാണെന്നും’ ചിലര്‍ പറഞ്ഞു. ‘കല്യാണി ഗ്ലാമര്‍ വേഷം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇത്തരമൊരു മേക്കോവര്‍ വേണ്ടായിരുന്നുവെന്നും’ അഭിപ്രായമുണ്ട്.