‘ലോക’ സംവിധാനം ചെയ്ത വ്യക്‌തിയെക്കുറിച്ച് ആരും ഒന്നും പറയാത്തത് എന്ത് കൊണ്ടാണ്? സംവിധായകനില്ലായിരുന്നെങ്കിൽ സിനിമ ഉണ്ടാകുമായിരുന്നോ? : രൂപേഷ് പീതാംബരൻ

','

' ); } ?>

‘ലോക’ സിനിമ എഴുതി സംവിധാനം ചെയ്ത വ്യക്‌തിയെക്കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ടാണെ ചോദ്യവുമായി നടനും സംവിധായകൻ രൂപേഷ് പീതാംബരൻ രംഗത്ത്. ചിത്രത്തിന്റെ ക്രെഡിറ്റുമായി ബന്ധപ്പെട്ട തർക്കം സിനിമാ ലോകത്ത് ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് രൂപേഷിന്റെ ചോദ്യം. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“പ്രമുഖ നടി പറയുന്നു, അവരും അവരുടെ സംഘത്തിൻ്റെ പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രിത സിനിമ ഒരു വൻ വിജയം നേടിയതെന്ന്. മറ്റൊരു പ്രമുഖ നിർമാതാവ് പറയുന്നു, ഈ സിനിമയുടെ വിജയം പൂർണമായും ഇതിൻ്റെ നിർമാതാവിന്റെ ആണെന്ന്. മീഡിയകൾ എല്ലാം പറയുന്നു, ഈ സ്ത്രീകേന്ദ്രിത സിനിമ കോടികളുടെ ക്ലബ്ബിൽ എത്തിയത് നായികയുടെ വിജയമാണെന്ന്. പക്ഷേ, ഇതെല്ലാം നടക്കുമ്പോൾ, ഈ സിനിമ എഴുതി സംവിധാനം ചെയ്ത ആ വ്യക്തിയെ കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ട്? ആ സംവിധായകൻ ഈ കഥ എഴുതിയില്ലായിരുന്നെങ്കിൽ, ഈ സിനിമ തന്നെ ഉണ്ടാകുമോ?”, രൂപേഷ് പീതാംബരൻ പറഞ്ഞു.

ചിത്രത്തിനെ കുറിച്ച് നടിമാരായ നൈല ഉഷയുടെയും റിമ കല്ലിങ്കലിന്റെയും പ്രസ്താവനകൾ ചർച്ചയായിരുന്നു. ലോക’ ആഗോളതലത്തിൽ പ്രേക്ഷകപ്രീതി നേടി മുന്നേറുന്നതിനിടെ, ചിത്രത്തിൻ്റെ വിജയത്തിൻ്റെ ക്രെഡിറ്റ് പാർവതിയേയും ദർശനയേയും പോലുള്ള നടിമാർക്കും അർഹതപ്പെട്ടതാണെനന്നായിരുന്നു നൈല പറഞ്ഞത്. ഇത്രയും വലിയ സ്കെയിലിൽ സിനിമ നിർമിച്ചതിനുള്ള ക്രെഡിറ്റ് ‘ലോക’ ടീമിനാണെന്നും ഇതു പോലുള്ള സിനിമകൾക്കുള്ള ഇടം ഇവിടെ ഇവിടെ ഉണ്ടാക്കിയത് നമ്മൾ ഒരുമിച്ചാണെന്നുമായിരുന്നു ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ റിമ കല്ലിങ്കൽ അഭിപ്രായപ്പെട്ടത്. പിന്നാലെ തന്നെ റീമേക്ക് പരോക്ഷ മറുപടിയുമായി നടനും സംവിധായകനുമായ വിജയ് ബാബുവും എത്തി. ‘ലോക’യുടെ വിജയത്തിന്റെ ക്രെഡിറ്റ് ചിത്രത്തിന്റെ നിർമാതാക്കൾക്കും ആ ടീമിനും മാത്രമാണെനന്നായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.