“ഭോജ്പുരി നടന്റെ ആരാധകരിൽ നിന്നും നിരന്തരമായി വധഭീഷണിയും ബലാത്സംഗ ഭീഷണിയും നേരിട്ടു”, നമ്മൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?; ആഹന കുമ്ര

','

' ); } ?>

ഭോജ്പുരി നടന്‍ പവന്‍ സിംഗിന്റെ ആരാധകരില്‍നിന്ന് നിരന്തരമായി വധഭീഷണിയും ബലാത്സംഗ ഭീഷണിയും നേരിട്ടുവെന്ന് വെളിപ്പെടുത്തി നടി ആഹന കുമ്ര. പവൻ സിങ്ങുമായി ഒരു റിയാലിറ്റി ഷോയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അത് അവിടെവെച്ചുതന്നെ പരിഹരിച്ചതാണെങ്കിലും നടന്റെ ആരാധകർ നിര്‍ത്താതെ ഉപദ്രവം തുടർന്നുവെന്ന് താരം പറഞ്ഞു. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആഹന കുമ്ര.

“ഒരു റിയാലിറ്റി ഷോയിൽ ഞാനും പവനും ഒരുമിച്ചുണ്ടായിരുന്നു. റിയാലിറ്റി ഷോയ്ക്കിടെ സിംഗിൻ്റെ ആരാധകർക്ക് ഇഷ്‌ടപ്പെടാത്ത എന്തോ ഒന്ന് ഞാൻ പറഞ്ഞിരുന്നുവെങ്കിലും, ആ വിഷയം ആ വേദിയിൽ വെച്ച് തന്നെ സൗഹാർദ്ദപരമായി പരിഹരിച്ചിരുന്നു. പക്ഷെ ഷോയിൽ നിന്ന് പുറത്തായപ്പോൾ ധാരാളം വധഭീഷണികളും ബലാത്സംഗ ഭീഷണികളും വരൻ തുടങ്ങി. അതിന്റെ സ്ക്രീൻഷോട്ടുകൾ ഷോയുടെ നിർമ്മാതാക്കൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്”. ആഹന കുമ്ര പറഞ്ഞു.

“ഷോയിൽ ഞാൻ ആരെയും അധിക്ഷേപിക്കുകയോ മോശമായി പെരുമാറുകയോ ചെയ്‌തിട്ടില്ല. ഒരു കാര്യം പറഞ്ഞതിന് ഇത്രയേറെ ഭീഷണികൾ ലഭിച്ചു. എന്നെക്കുറിച്ച് പലതും പറയുന്നു. നമ്മൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?. എന്നാൽ പവൻ സിങ് എന്നോട് മാപ്പ് പറഞ്ഞു. ആ കാരണം കൊണ്ട് എനിക്കദ്ദേഹത്തോട് വലിയ ബഹുമാനം ഉണ്ട്”. ആഹന കുമ്ര കൂട്ടിച്ചേർത്തു.