‘ചിത്രം’ എനിക്ക് നഷ്‌ടമായ സിനിമയാണ്, കിലുക്കത്തിലെ രേവതിക്ക് പകരമാവേണ്ടിയിരുന്നത് ഞാൻ”; ഉർവശി

','

' ); } ?>

കിലുക്കത്തിൽ രേവതി അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം കാസ്റ്റ് ചെയ്തത് തന്നെയായിരുന്നുവെന്ന് വെളിപ്പെടുത്തി നടി ഉർവശി. കഥാപാത്രങ്ങളൊരുപാട് നമ്മളെ തേടിയെത്തുമെന്നും എല്ലാം ചിലപ്പോൾ ചെയ്യാൻ കഴിഞ്ഞെന്ന് വരില്ലെന്നും ഉർവശി പറഞ്ഞു. കൂടാതെ ‘ചിത്രം’ തനിക്ക് നഷ്‌ടമായ സിനിമയാണെന്നും ഉർവശി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നൽകിയൊരഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

“സിനിമാ ലോകത്ത് കഥാപാത്രങ്ങൾ ഒരുപാട് നമ്മളെ തേടിയെത്തും. പക്ഷേ എല്ലാം നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റണമെന്നില്ല. ചിലപ്പോൾ സമയം ഉണ്ടാകണമെന്നില്ല, ചിലപ്പോൾ കഥ നമുക്ക് ഇഷ്ടമാകണമെന്നില്ല. അങ്ങനെ പല കാരണങ്ങൾ. പിന്നെ അന്നൊക്കെ സിനിമയ്ക്ക് പുറകെ സിനിമ അങ്ങനെയാണല്ലോ. ചിത്രം ഒക്കെ എനിക്ക് നഷ്ടമായ സിനിമയാണ്. പിന്നെ ഉള്ളൊഴുക്ക് പോലെയുള്ള ചില സിനിമകളിൽ ഈ കഥാപാത്രം നമ്മൾ തന്നെ ചെയ്യണമെന്ന് വാശി പിടിക്കുന്ന സംവിധായകരും ഉണ്ട്”. – ഉർവശി പറഞ്ഞു.

“ലീഡ് റോളുകൾ മാത്രമേ ചെയ്യൂ എന്ന് പറഞ്ഞ് വാശി പിടിക്കുന്ന ഒരു നടിയല്ല ഞാൻ. എന്നെ തേടിയെത്തുന്ന സിനിമകളാണ് ചെയ്യാറ്, അതറിയാതെ തന്നെ ടൈറ്റിൽ റോളുകൾ ആയി പോകുന്നതാണ്”. ഉർവശി കൂട്ടിച്ചേർത്തു.