കാന്താര ചാപ്റ്റർ 1 ; ഒടിടി വിവരങ്ങൾ പുറത്ത്

','

' ); } ?>

കാന്താര ചാപ്റ്റർ 1ന്റെ ഒടിടി റിലീസിനെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത്. ആമസോൺ പ്രൈം വി‍ഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 125 കോടി ബജറ്റിലൊരുക്കിയ ചിത്രം വൻ തുകയ്ക്കാണ് ആമസോൺ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ കെജിഎഫ് 2 ന് ശേഷം പോസ്റ്റ്-തിയറ്റർ സ്ട്രീമിങ്ങിനായി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കന്നഡ ചിത്രങ്ങളിൽ ഒന്നായി കാന്താര 2 മാറിയിട്ടുണ്ട്. ഈ മാസം 30 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തീയതിയെ കുറിച്ചുള്ള ഔദ്യോ​ഗിക റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല.

ഇന്നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഹോംബാലെ ഫിലിംസ് ആണ് നിർമിച്ചിരിക്കുന്നത്. ഋഷഭ് ഷെട്ടി നായകനായെത്തിയ ചിത്രത്തിൽ രുക്മിണി വസന്ത്, ജയറാം എന്നിവരും പ്രധാന വേഷത്തിലെത്തി. ബെർമെ എന്ന കഥാപാത്രമായി ഋഷഭ് ഷെട്ടിയെത്തുമ്പോൾ കനകവതിയെന്ന കഥാപാത്രമായാണ് രുക്മിണി വസന്ത് എത്തുന്നത്. 500 ലധികം ഫൈറ്റേഴ്സിനെയും 3000ത്തിലധികം ജൂനിയർ ആർട്ടിസ്റ്റിനെയും അണിനിരത്തിയാണ് ചിത്രത്തിലെ യുദ്ധ രം​ഗം ചിത്രീകരിച്ചിരിക്കുന്നത്.

കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, ബം​ഗാളി, ഇം​ഗ്ലീഷ് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കാന്താര ദ് ലെജൻഡ് ചാപ്റ്റർ 2വിന്റെ സൂചന നൽകി കൊണ്ടാണ് ചിത്രം അവസാനിച്ചിരിക്കുന്നത്.