
രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലിയിലെ തന്റെ വേഷത്തിൽ താന്‍ സന്തുഷ്ടയല്ലെന്ന് വെളിപ്പെടുത്തി നടി “റെബ മോണിക്ക”. ചിത്രത്തിൽ നായിക ശ്രുതി ഹാസന്റെ സഹോദരിയുടെ വേഷമായിരുന്നു റെബക്ക്. സോഷ്യല്‍ മീഡിയില്‍ ആരാധകരുമായി സംസാരിക്കവെയാണ് റെബ തന്റെ നിരാശ പങ്കിട്ടത്.
കൂലിയിൽ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് നിരാശയും ദേഷ്യവും തോന്നുന്നുണ്ട്. പക്ഷെ എനിക്കറിയാം ചിലപ്പോള്‍ ചില സാഹചര്യങ്ങള്‍ നമുക്ക് അനുകൂലമായി വരില്ല.” റെബ പറഞ്ഞു.
റെബയുടെ പ്രതികരണം വൈറലായതോടെ സോഷ്യല്‍ മീഡിയ പഴയൊരു വിഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ്. കൂലിയുടെ റിലീസിന് മുമ്പ് റെബ പറഞ്ഞ കാര്യങ്ങളാണ് വിഡിയോയിലുള്ളത്. താന്‍ കൂലിയിലെ വേഷം ചോദിച്ചു വാങ്ങിയതാണെന്നാണ് വിഡിയോയില്‍ റെബ പറയുന്നത്.
ഈ വിഡിയോ പൊന്തി വന്നതോടെ സോഷ്യല്‍ മീഡിയ റെബയെ ട്രോളുകയാണ്. ചോദിച്ചുവാങ്ങിയ വേഷം ചെറുതാണോ വലുതാണോ എന്ന് പറഞ്ഞ് വിഷമിക്കുന്നത് എന്തിനാണെന്നാണ് സോഷ്യല്‍ മീഡിയ റെബയോട് ചോദിക്കുന്നത്. ലോകേഷിനെ കുറ്റം പറയാനാകില്ലെന്നും ചെറിയ വേഷമെങ്കിലും തരണമെന്ന് പറഞ്ഞ് റെബ തന്നെ ചോദിച്ച് വാങ്ങിയ വേഷമാണെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.