
ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നാനി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം “പാരഡൈസി”ലെ മോഹൻ ബാബുവിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത് വിട്ടു. വില്ലൻ വേഷം വേഷം കൈകാര്യം ചെയ്യുന്ന മോഹൻ ബാബുവിനെ വിന്റേജ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
‘ശിക്കാഞ്ച മാലിക്’ എന്ൻ കഥാപാത്രത്തെയാണ് മോഹൻ ബാബു അവതരിപ്പിക്കുന്നത്.
“ഒരിടവേളക്ക് ശേഷം സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന തനിക്ക് വേണ്ടി എഴുതിയ ഈ കഥാപത്രത്തിന്റെ ഫാൻ ആയി മാറി എന്നാണ് മോഹൻ ബാബു ഡയറക്ടർ ശ്രീകാന്ത് ഒഡെലയെ അറിയിച്ചത്. ശിക്കാഞ്ച മാലിക് എന്ന പ്രതി നായകന്റെ രൂപവും മോഹൻ ബാബു എന്ന സീനിയർ ആക്ടർ നോട് നീതി പുലർത്തുന്നതാണ്. ഡയലോഗ് കിംഗ് എന്ന വിളിപ്പേരിന് നീതി പുലർത്തുന്ന മാന്നറിസ്സവും സ്റ്റൈലും ഉറപ്പു നൽകുന്നുണ്ട് ഈ കഥാപാത്രം. ഈ സിനിമയിലെ തന്നെ ഏറ്റവും ചർച്ച ചെയ്യപ്പെടാൻ പോവുന്ന ഒരു വേഷവും ഇതാവും. 2026 മാർച്ച് 26 നു എട്ടു ഭാഷകളിൽ ആയി ഒരു പാൻ വേൾഡ് റീലിസ് ന് ഒരുങ്ങുകയാണ് ചിത്രം.
നിർമ്മാണം : സുധാകർ ചെറുകുറി, ബാന്നർ : എസ്. എൽ. വി സിനിമാസ്, ഡി ഓ പി : സി എച്ച സായ്, സംഗീതം : അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് : നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ : അവിനാശ്കൊല്ലം, പി ആർ ഒ : ശബരി, മാർക്കറ്റിംഗ് : ഫസ്റ്റ് ഷോ