തമിഴകത്ത് തന്റേതായ ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ താരമാണ് വിജയ് സേതുപതി. ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡ്യൂലക്‌സില്‍ ശില്‍പ എന്ന ട്രാന്‍സ്‌ജെന്ററായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. സൂപ്പര്‍ ഡ്യൂലക്‌സ് എന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്റര്‍ ആയി അഭിനയിച്ചതിനെ കുറിച്ച് പറയുകയായിരുന്നു വിജയ് സേതുപതി. അവാര്‍ഡ് മോഹിച്ചല്ല താന്‍ ഒരു സിനിമയും തിരഞ്ഞെടുക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
സൂപ്പര്‍ ഡ്യൂലക്‌സിന്റെ കഥ വിശദമായി പറഞ്ഞ ശേഷം, ശില്‍പ എന്ന കഥാപാത്രത്തെ ഏറ്റെടുക്കുന്നോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ ഒരാഴ്ചത്തെ സമയം എടുത്തോളൂ എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്നാണോ ഈ സിനിമ നിങ്ങള്‍ ചെയ്യുന്നത് അന്ന് ശില്‍പയായി മാറാന്‍ എനിക്ക് സമ്മതമാണെന്നാണ് ഞാനദ്ദേഹത്തോട് പറഞ്ഞത്. സമൂഹം എപ്പോഴും ഇവരെ വ്യത്യസ്തമായ എന്തോ സംഭവമായിട്ടാണ് കാണുന്നത്. പക്ഷെ അവരും നമ്മളെ പോലെ തന്നെയാണെന്ന് വിജയ് സേതുപതി പറയുന്നു. ഈ കഥാപാത്രത്തിന് വേണ്ടി ഞാനൊരു ട്രാന്‍സ്‌ജെന്ററിനെ പോയി കാണുകയോ പ്രത്യേക മുന്നൊരുക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ശില്‍പ എന്ന ട്രാന്‍സ്‌ജെന്ററായി സ്വയം മാറുകയായിരുന്നു എന്ന് വിജയ് സേതുപതി പറഞ്ഞു.
ഒരു ദേശീയ പുരസ്‌കാരത്തിനോ മറ്റോ വേണ്ടിയല്ല ട്രാന്‍സ്‌ജെന്ററായി അഭിനയിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും സൂപ്പര്‍ ഡ്യൂലക്‌സ് എന്ന എന്റെ ചിത്രവും അതിലെ കഥാപാത്രവും പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുമെങ്കില്‍ അതുമതി എന്നും വിജയ് സേതുപതി വ്യക്തമാക്കി.