
നടി ശ്വേതാമേനോൻ്റെ പേരിലുള്ള കേസിൽ തുടർനടപടികൾ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർചെയ്ത കേസ് ഒക്ടോബർ 28 വരെയാണ് നീട്ടിയിരിക്കുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ പരിഗണനയിലുള്ളത്.
ശ്വേത അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചു പണമുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് മാര്ട്ടിന് മേനാച്ചേരി എന്ന വ്യക്തിയാണ് വിചിത്ര പരാതി നല്‍കിയിരുന്നത്. സിനിമകളിലും പരസ്യചിത്രങ്ങളിലും നഗ്നത പ്രദർശിച്ചിച്ചെന്നാരോപിക്കുന്ന സ്വകാര്യ അന്യായത്തിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശപ്രകാരമാണ് ഹർജിക്കാരിയുടെ പേരിൽ പോലീസ് കേസെടുത്തത്. ഇതില്‍ ശ്വേത മേനോന്റെ ദൃശ്യങ്ങള്‍ പോണ് സൈറ്റുകളിലടക്കമുണ്ടെന്ന പരാമര്‍ശവുമുണ്ട്. ശ്വേത മേനോന് സിനിമയിലും പരസ്യങ്ങളിലും നഗ്നതയോടെ അശ്ലീല രംഗങ്ങള്‍ അഭിനയിച്ച് സോഷ്യല്‍ മീഡിയയും പോണ് സൈറ്റ് വഴിയും പബ്ലിഷ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും നടി പരാതി നല്കാന് ഒരുങ്ങിയിരുന്നു. നിരവധി താരങ്ങള്‍ നടിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.