നടി അന്ന രാജനെ കാണാനെത്തിയ യുവാവിന് മർദ്ദനം

','

' ); } ?>

നടി അന്ന രേഷ്‌മ രാജനെ കാണാനെത്തിയ യുവാവിനെ മർദിച്ച് ലേഡി ബൗൺസർ. നടിക്ക് സുരക്ഷയൊരുക്കാൻ നിന്ന ബൗൺസർമാരാണ് യുവാവിനെ മർദിച്ചത്. മർദിക്കുന്നതിൻ്റെ കാരണം വ്യക്ത‌മല്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

യുവാവിനെ തള്ളിയ നീക്കിയ ശേഷം ബൗൺസർമാരുടെ ഇടയിലൂടെ നടന്നുവരുന്ന നടി അന്ന രാജനെ കാണാം. ലേഡി ബൗൺസർമാരിൽ ഒരാൾ പിടിച്ചു മാറ്റുമ്പോൾ യുവാവിന്റെ കയ്യിലുണ്ടായിരുന്ന പൂക്കൾ തെറിച്ചു പോകുന്നുണ്ട്. വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് നടിക്കെതിരെയും സംഘാടകർക്കെതിരെയും വിമർശനമായി എത്തുന്നത്. നടിക്കു സ്നേഹത്തോടെ പൂക്കൾ നൽകാൻ വന്നതാകും അയാളെന്നും എന്തിനാണ് ഒരാളെ കാരണമില്ലാതെ മർദിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.