“റെസ്റ്റോറന്റ് നഷ്ടത്തിൽ, എന്റെ വേദന മനസ്സിലാക്കൂ”; പ്രളയബാധിതരോട് കങ്കണ

','

' ); } ?>

എംപിയും നടിയുമായ കങ്കണ റണൗട്ടിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വിമർശനം. കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ബാധിച്ച ദുരിതബാധിതരെ സന്ദർശിക്കുന്നതിനിടെ നടി നടത്തിയ പരാമർശങ്ങളാണ് വിമർശനത്തിന് കാരണം. പ്രളയബാധിതരോട് സ്വന്തം റെസ്റ്റോറന്റിൽ ഉണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ചാണ് കങ്കണ സംസാരിച്ചത്. കനത്ത മഴയെത്തുടർന്നുണ്ടായ ​ഗുരുതര വിഷയങ്ങൾക്കെതിരെ പ്രദേശത്തെ കുടുംബങ്ങൾ പൊരുതുന്നതിനിടെയാണ് എംപിയുടെ ഈ പരാമർശം.

‘ഇന്നലെ എന്റെ റെസ്റ്ററന്റിൽ വെറും 50 രൂപയുടെ കച്ചവടമാണ് നടന്നത്. 15 ലക്ഷം രൂപ ശമ്പളം നൽകുന്നുണ്ട്. ദയവായി എന്റെ വേദന മനസ്സിലാക്കൂ. ഞാനും ഇവിടെ താമസിക്കുന്ന വ്യക്തയാണ്’, കങ്കണ പറഞ്ഞു.

നേരത്തെ, മഴക്കെടുത്തിക്ക് പിന്നാലെ കങ്കണ കുളുവിലെത്തിയപ്പോൾ വരാൻ വൈകിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ ​ഗോ ബാക്ക് കങ്കണാ മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു. കൂടാതെ കങ്കണയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പ്രതിഷേധക്കാർ കരിങ്കൊടി കാണിക്കുകയും ചെയ്തു.