
നടൻ രവി മോഹൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പ്രമോ പുറത്തു വിട്ടു. രവി മോഹന്റെ പിറന്നാൾ ദിനത്തിലാണ് പ്രമോ റിലീസ് ചെയ്തിരിക്കുന്നത്. യോഗി ബാബുവിനെ നായകനാക്കി ഉള്ള ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിന്റെ പ്രമോയാണ് പുറത്തിറങ്ങിയത്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകരെയും കാസറ്റ് മെംബേർസ്നേയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരും.
മൂന്ന് വമ്പൻ സിനിമകളുടെ അന്നൗസ്മെന്റോടു കൂടെ ലോഞ്ച് ചെയ്ത ആക്ടർ രവി മോഹന്റെ പ്രൊഡക്ഷൻ ഹൌസ്, രവി മോഹൻ സ്റ്റുഡിയോസ് കഴിഞ്ഞ മാസം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അന്ന് തന്നെ താൻ ആദ്യമായി ഡയറക്ടർ ആവാൻ പോവുന്നു എന്ന വാർത്തയും അദ്ദേഹം അറിയിച്ചിരുന്നു. പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ച് ഇവന്റിൽ അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനും കൂടി ആയ മോഹൻ രാജ, ആക്ടർ ശിവകാർത്തികേയൻ, ആക്ടർ കാർത്തി, ഡോ. ശിവരാജ്കുമാർ, ജെനീലിയ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
‘കോമാളി’ സിനിമയുടെ ഷൂട്ടിങ് സമയത്ത് തന്നെ തന്റെ ആദ്യ സിനിമയിലെ നായകൻ ആയി തന്നെ ക്ഷണിക്കുമെന്ന് രവി മോഹൻ പറഞ്ഞിരുന്നതായി യോഗി ബാബു ഈ സന്തോഷ വേളയിൽ പങ്കുവെച്ചിരുന്നു, രവി മോഹൻ ആഗ്രഹം നിറവേറി കണ്ടതിൽ തന്റെ സന്തോഷം അറിയിക്കാനും യോഗി ബാബു മറന്നില്ല.
ചിത്രത്തിന്റെ ഛായാഗ്രഹണം: ജെയ് ചറോല, സംഗീതം: ഹൈഡ്രോ, എഡിറ്റിംഗ് : പ്രദീപ് ഇ രാഘവ്