
സഹസംവിധായകനും സിനിമ നടനുമായ ഒ. വിജയൻ (76) അന്തരിച്ചു. കണ്ടേങ്കാവിൽ പരേതനായ കുട്ടപ്പൻ നായരുടെയും ഒറോംപുറത്ത് പരേതയായ നാരായണിയമ്മയുടെയും മകനാണ്. സംസ്കാര ചടങ്ങ് പാറമേക്കാവ് ശാന്തിഘട്ടിൽ ബുധനാഴ്ച രാവിലെ 10ന് നടക്കും.
30-ലേറെ സിനിമകളിലും 12-ലേറെ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചെറുപ്പകാലം മുചൽ കലാസാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. പി. എ. തോമസ്, വിൻസെന്റ്, കമൽ, കൊച്ചിൻ ഹനീഫ്, കെ. എസ്. ഗോപാലകൃഷ്ണൻ, ഒ. രാമദാസ് എന്നീ സംവിധായകര്‍ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: മണലൂർ മുരിയങ്ങാട്ടിൽ പദ്മജം. മകൻ: വിജീഷ്, മരുമകൾ: രമ്യ. സഹോദരങ്ങൾ: ഒ. രാമചന്ദ്രൻ, ഒ. പദ്മാവതി, പരേതനായ സംവിധായകൻ ഒ. രാമദാസ്, ഒ. ബാലകൃഷ്ണൻ.