
നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകൻ എബി ടോം സിറിയക്കാണ് വരൻ. താലിയുടെ ഫോട്ടോയും വരന്റെ തോളിൽ ചാഞ്ഞ് നിൽക്കുന്ന ചിത്രവും പങ്കുവെച്ച് കൊണ്ട് നടി തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആൾക്കൂട്ടമില്ല ഒടുവിൽ അത് സംഭവിച്ചു’ എന്ന അടുകുറിപ്പോടു കൂടിയ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജായ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കു വെച്ചിരിക്കുന്നത്.. ‘ജസ്റ്റ് മാരീഡ്’ എന്ന ഹാഷ്ടാഗോടെ താലിയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, പറന്ത് പോ, നാഗേന്ദ്രന്റെ ഹണിമൂൺ, അപ്പൻ, നുണക്കുഴി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെയും, സീരീസുകളിലൂടെയും പ്രേക്ഷകപ്രീതി നേടിയ ഗ്രേസ് ആന്റണി 2016 ഹാപ്പി വെഡിങ് എന്ന ചിത്രം മുതൽ സിനിമാഭിനയത്തിൽ സജീവമാണ്. എബി ടോം സിറിയക് പ്രശസ്തനായ ഇന്ത്യൻ മ്യൂസിക് കമ്പോസറും, അറേഞ്ജർ, മ്യൂസിക് പ്രൊഡ്യൂസർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയുമാണ്. 2016 ൽ പുറത്തിറങ്ങിയ പാവാട എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുൾപ്പെടെ 300 ലധികം സിനിമകളിലും ഓഫീസർ ഓൺ ഡ്യൂട്ടി, നരിവേട്ട, ലോക എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ റിലീസുകളുള്ള അന്താരാഷ്ട്ര നെറ്റ്ഫ്ലിക്സ് പരമ്പരകളിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്. വിവാഹത്തിന് ആശംസയറിയിച്ച് നിരവധി പേരാണ് പോസ്റ്റിൽ കമന്റുമായി എത്തിയത്.