
സൽമാൻ ഖാനെ “ഗുണ്ട” എന്ന് അഭിസംബോധന ചെയ്ത് സംവിധായകൻ അഭിനവ് കശ്യപ്. സൽമാൻ ഖാൻ പ്രതികാര മനോഭാവം ഉള്ള നടനാ ണെന്നും, അധികാരം ആസ്വദിക്കുകയാണെന്നും അഭിനവ് കശ്യപ് പറഞ്ഞു. സ്ക്രീനിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സല്മാന് ഒന്നിലും ഇടപെടില്ല. അഭിനയത്തില്‍പോലും താത്പര്യം കാണിക്കില്ല. കഴിഞ്ഞ 25 വര്‍ഷമായി അങ്ങനെയാണ്. ഒരു ഉപകാരം ചെയ്യുന്നത് പോലെയാണ് സിനിമാ സെറ്റില്‍ വരുന്നത്. ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള അധികാരം ആസ്വദിക്കാനാണ് അദ്ദേഹത്തിന് കൂടുതല്‍ താൽപര്യം. അദ്ദേഹം ഒരു ഗുണ്ടയാണ്’. അഭിനവ് കശ്യപ് പറഞ്ഞു.
‘ബോളിവുഡിലെ താരാധിപത്യത്തിന്റെ പിതാവാണ് അദ്ദേഹം. 50 വര്‍ഷമായി സിനിമാ രംഗത്തുള്ള ഒരു കുടുംബത്തില്‍ നിന്നാണ് സല്മാന് വരുന്നത്. ആ പാരമ്പര്യം അദ്ദേഹം തുടരുന്നു. പ്രതികാര മനോഭാവമുള്ളവരാണവര്‍. എല്ലാ കാര്യങ്ങളും അവര്‍ നിയന്ത്രിക്കുന്നു. നിങ്ങള്‍ അവരോട് വിയോജിപ്പ് കാണിച്ചാല്‍ അവര്‍ നിങ്ങളെ വെറുതെ വിടില്ല’. അഭിനവ് കശ്യപ് കൂട്ടിച്ചേർത്തു.
അഭിനവിന്റെ സഹോദരനും സംവിധയകനുമായ അനുരാഗ് കശ്യപ് നേരിട്ട തിരിച്ചടികളെ കുറിച്ചും അഭിനവ് പറഞ്ഞു. ദബാംഗ് എന്ന ചിത്രത്തിലൂടെ സൽമാൻ ഖാന് ബ്ലോക്ക് ബസ്റ്റർ വിജയം സമ്മാനിച്ച സംവിധായകനാണ് അഭിനവ് കശ്യപ്.