മീ ടൂവിനെ അനുകൂലിക്കുന്നുമില്ല, പ്രതികൂലിക്കുന്നുമില്ല-നടി ലെന

','

' ); } ?>

മി ടൂ മൂവ്‌മെന്റില്‍ നിലപാട് വ്യക്തമാക്കി നടി ലെന. മീടു മൂവ്‌മെന്റിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നാണ് താരത്തിന്റെ പക്ഷം. ഇത്‌പോലുള്ള മൂവ്‌മെന്റുകളോട് ടോട്ടലി ഡിറ്റാച്ച്ഡ് ആണെന്നാണ് താരം പറയുന്നത്. തന്റെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ചും നടി മനസ്സു തുറന്നു.  ഒരു  മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഈ കാര്യങ്ങള്‍ പങ്കുവച്ചത്.

‘ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് അത്യാവശ്യം ആക്ടീവായിട്ടുള്ളത്. എന്റെ പേഴ്‌സണല്‍ ഡയറി സൂക്ഷിക്കുന്നത് പോലെയാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്. എന്റെ യാത്രകളും മറ്റും പങ്കുവെയ്ക്കുന്ന ഒരിടം. ഒരു വര്‍ഷം എങ്ങനെ പോയി എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പലരും അഡിക്റ്റഡാണെന്ന് പറയുന്നത് കേള്‍ക്കാറുണ്ട്. പക്ഷേ അങ്ങനെ എനിക്ക് വരാതിരിക്കാന്‍ ഞാന്‍ നല്ലവണ്ണം ശ്രദ്ധിക്കാറുണ്ട്’ എന്ന് ലെന പറയുന്നു.