യോഗി ആദിത്യനാഥിനെ കുറിച്ചുള്ള സിനിമ; എഡിറ്റിങ് ഒന്നുമില്ലാതെ ചിത്രം റിലീസ് ചെയ്യാമെന്ന് ഹൈക്കോടതി

','

' ); } ?>

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ‘അജയ്: ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി’ എന്ന സിനിമ റിലീസ് ചെയ്യാൻ ബോംബെ ഹൈക്കോടതി അനുമതി നൽകി. ചിത്രത്തിൽ ആക്ഷേപകരമായ ഒന്നും ഇല്ലെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ രേവതി മോഹിതെ ദേരെ, നീല ഗോഖലെ എന്നിവർ അടങ്ങിയ ബെഞ്ചാണ് തീരുമാനം പുറപ്പെടുവിച്ചത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) അനുമതി നൽകാത്ത സാഹചര്യത്തിലാണ് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.

നിർമാതാക്കൾ അവകാശപ്പെട്ടതു പോലെ ‘ദി മങ്ക് ഹു ബിക്കം ചീഫ് മിനിസ്റ്റർ’ എന്ന പുസ്തകത്തിൽ നിന്നാണ് ചിത്രത്തിന് പ്രചോദനം ഉൾക്കൊണ്ടത്. കോടതി സിനിമ കണ്ടശേഷം അതിൽ അപകീർത്തികരമായോ, വിവാദപരമായോ ഒന്നും കണ്ടെത്തിയില്ലെന്ന് രേഖപ്പെടുത്തി. സിബിഎഫ്സി ചിത്രത്തിലെ ചില രംഗങ്ങളും സംഭാഷണങ്ങളും നീക്കം ചെയ്യാൻ നിർദേശിച്ചിരുന്നുവെങ്കിലും, എഡിറ്റിങ് ഒന്നുമില്ലാതെ തന്നെ ചിത്രം റിലീസ് ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സെൻസർ ബോർഡ് ചൂണ്ടിക്കാട്ടിയ പ്രധാന കാരണങ്ങളിൽ, ഉത്തരപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് എതിർപ്പില്ലെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തതായിരുന്നു. എന്നാല്‍ ഹൈക്കോടതി ഇടപെട്ടതോടെ ചിത്രം റിലീസ് ചെയ്യാനുള്ള വഴിയൊരുങ്ങി.