“ഞാൻ ഒരു നടിയാണെന്ന് എല്ലാവരും മറന്നു പോയി”; റിമ കല്ലിങ്കൽ

','

' ); } ?>

‘താന്‍ ഒരു നടിയാണെന്ന കാര്യം എല്ലാവരും മറന്നുപോയെന്ന അവസ്ഥയിലാണ് തന്റെ ജീവിതമെന്ന്’ തുറന്നു പറഞ്ഞ് നടി റിമ കല്ലിങ്കൽ. അമ്മ’യിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തോട് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിമ കല്ലിങ്കൽ.

ഞാന്‍ ഒരു ആര്‍ട്ടിസ്റ്റാണ് ആദ്യം. അത് എല്ലാവരും മറന്നുപോയി. ജീവിതത്തില്‍ ആ പോയിന്റിലാണ് ഞാന്‍ നില്‍ക്കുന്നത്’.താരസംഘടനയായ ‘അമ്മ’യില്‍ വനിതാ നേതൃത്വം വന്നതിനെ സ്വാഗതംചെയ്യുന്നു. സംഘടനയില്‍ ഒരുപാട് കാര്യങ്ങള്‍ ആദ്യമായി നടക്കുകയാണ്. അതിനെ നല്ല രീതിയിലാണ് കാണുന്നത്. റിമ കല്ലിങ്കൽ പറഞ്ഞു.

കൊച്ചിയിൽ വെച്ച് നടന്ന 48 ആമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് റിമ കല്ലിങ്കലായിരുന്നു. കൊച്ചിയിൽ സഹകരണമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മികച്ച നടനുള്ള പുരസ്‌കാരം ടൊവിനോ  തോമസും ഏറ്റുവാങ്ങി.