കാർത്തി ചിത്രം “മാർഷലിൽ” നിന്നും പിന്മാറി നടൻ നിവിൻ പോളി

','

' ); } ?>

കാർത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം മാർഷലിൽ നിന്നും പിന്മാറി നടൻ നിവിൻ പോളി. ഡേറ്റ് പ്രശ്നങ്ങൾ കാരണമാണ് നിവിൻ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. നിവിന് പകരം തെലുങ്ക് നടൻ ആദി പിനിഷെട്ടി ആയിരിക്കും ചിത്രത്തിന്റെ ഭാ​ഗമാകുക എന്നും വാർത്തകളുണ്ട്.

ചിത്രത്തിൽ നിവിൻ പ്രധാന വേഷത്തിലെത്തുമെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. പീരിയോഡിക് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ നായകനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് നിവിൻ എത്തുക എന്നായിരുന്നു നേരത്തെ പുറത്തു വിട്ട റിപ്പോർട്ടുകൾ.

ടാനക്കാരൻ എന്ന ചിത്രത്തിന് ശേഷം തമിഴ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർഷൽ. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക.
ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാ​ഗർകോവിൽ, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം. സത്യരാജ്, പ്രഭു, ജോൺ കൊക്കൻ, ലാൽ, ഈശ്വരി റാവു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

കൂടാതെ രാ​ഘവ ലോറൻസ് നായകനായെത്തുന്ന ബെൻസിൽ വില്ലനായാണ് നിവിനെത്തുന്നത്. വാൾട്ടർ എന്ന സൈക്കോ വില്ലൻ കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. അതേസമയം മലയാളത്തിലും നിരവധി സിനിമകളാണ് നിവിന്റേതായി റിലീസിനൊരുങ്ങുന്നത്. ബത്‌ലഹേം കുടുംബ യൂണിറ്റ്, സർവ്വം മായ, ഡോൾബി ദിനേശൻ, ഡിയർ സ്റ്റുഡന്റ്സ് തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തിൽ നിവിന്റേതായി ഒരുങ്ങുന്നത്.