“എനിക്ക് ഫാമിലി എന്നൊരു ഇമോഷൻ കിട്ടിയിട്ടില്ല”; ബിന്നി സെബാസ്റ്റ്യൻ

','

' ); } ?>

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ബിന്നി സെബാസ്റ്റ്യൻ.
ബിഗ്‌ബോസ് സീസൺ 7 ലെ മത്സരാർത്ഥി കൂടിയായ താരം ഒരു ഡോക്ടർ കൂടിയാണ്. പൊതുവെ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്നു സംസാരിക്കാത്ത താരം, ആദ്യമായി തന്റെ കുടുംബത്തെ കുറിച്ചും, വ്യക്തി ജീവിതത്തെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ്. “തനിക്ക് ഫാമിലി എന്നൊരു ഇമോഷൻ കിട്ടിയിട്ടില്ലെന്നും, അത് കൊണ്ട് തന്നെ അത് ഡിഫൈൻ ചെയ്യാൻ അറിയില്ലെന്നുമാണ് ബിന്നി പറയുന്നത്”. അതിന്റെ ആഫ്റ്റർ എഫക്റ്റ് തനിക്കിപ്പോഴും ഉണ്ടെന്നും ബിന്നി കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“എനിക്ക് ഫാമിലി എന്നൊരു ഇമോഷൻ കിട്ടിയിട്ടില്ല. ‘അമ്മ ഞാൻ കുഞ്ഞായിരിക്കുമ്പോഴേ കുടുംബം നോക്കാൻ പുറത്തേക്ക് പോയതാണ്. അച്ഛൻ നാട്ടിലും, ഞാനും ചേട്ടനും പുറത്തുമായിരുന്നു. പിന്നെയും വീട്ടിൽ ചെറിയൊരു ബന്ധമുള്ളത് ഞാനും അമ്മയും തമ്മിലാണ്.
പക്ഷെ ഇപ്പോൾ എനിക്ക് അമ്മയെ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ‘അമ്മ എന്തിനാണ് പോയതെന്നൊക്കെ. ബിന്നി സെബാസ്റ്റ്യൻ പറഞ്ഞു”.

ഒരുപാട് ആളുകൾ എന്നെ അസൂയയോടെ നോക്കുന്നതിന് ഞാൻ കണ്ടിട്ടുണ്ട്. കാരണം അവരൊക്കെ ആഗ്രഹിക്കുന്ന ഒരു ജീവിതമാണ് ഇപ്പോൾ എനിക്കുള്ളത്. പക്ഷെ ഈ ഒരു ജീവിതത്തിലേക്ക് എത്തിപ്പെടാൻ ഞാനനുഭവിച്ച ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. മാനസികമായി അതൊക്കെ എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്. ചോദിക്കാനും പാറയാനും ആരുമില്ലാത്തത് കൊണ്ട് കുടുംബത്തിൽ നിന്നു പോലും മാറ്റി നിർത്തുക, അവഗണിക്കുക. ഇന്നാലോചിക്കുമ്പോൾ അതൊക്കെ ചെറിയ കാര്യങ്ങളാണ്. എനിക്ക് തരാതെ ആന്റിയുടെ മക്കൾക്ക് ചോക്ലേറ്റ് കൊടുക്കുക, എയർപോർട്ടിൽ പോകുമ്പോൾ എന്നെ കൊണ്ടുപോകാതെയിരിക്കുക, അങ്ങനെ ഒക്കെ. വളരെ ചെറിയ കാര്യങ്ങളാണ് പക്ഷെ അന്ന് അതൊക്കെ ഒരു ചെറിയ കുട്ടിയെ സംബന്ധിച്ച് വലിയ വിഷമമുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു. അതിന്റെ ആഫ്റ്റർ എഫക്റ്റ് എനിക്കിപ്പോഴും ഉണ്ട്”. ബിന്നി സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.