“വിലാസം ഇല്ലാത്ത കത്തിന് മറുപടി അയക്കില്ല”; വിജയ് യുടെ പരാമർശത്തിന് മറുപടി നൽകി കമൽഹാസൻ.

','

' ); } ?>

TVK പാർട്ടിയുടെ രണ്ടാം സംസ്ഥാന പൊതുസമ്മേളനത്തിൽ നടൻ വിജയ് നടത്തിയ പരാമർശത്തിന് പിന്നാലെ തമ്മിലടിച്ച് വിജയ് ആരാധകരും, കമൽഹാസൻ ആരാധകരും. ‘മാർക്കറ്റിടിഞ്ഞപ്പോൾ അല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയത്’ എന്ന വിജയുടെ പരാമർശം കമൽഹാസനെ ലക്ഷ്യമിട്ടാണെന്നാണ് താരത്തിന്റെ ആരാധകരുടെ വാദം. സിനിമാ ജീവിതത്തിൻ്റെ അവസാന ഘട്ടത്തിലാണ് കമൽഹാസൻ രാഷ്ട്രീയ പ്രവേശനം നടത്തിയത്.

വിഷയം ചർച്ചയായതിനു പിന്നാലെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങൾ കമൽഹാസന്റെ പ്രതികരണം തേടിയിരുന്നു. ആരുടെയും പേര് പരാമർശിക്കാതെയുള്ള വിജയ് യുടെ പരാമർശത്തിന് വിലാസം ഇല്ലാത്ത കത്തിന് മറുപടി അയക്കുമോ എന്നായിരുന്നു കമൽഹാസന്റെ മറുപടി. കൂടാതെ വിജയ് തനിക്ക് സഹോദരനെപ്പോലെയാണെന്ന് പറഞ്ഞ് പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. പക്ഷേ ഇരുവരുടെയും ആരാധകർക്കിടയിലെ സൈബർ പോര് ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ തുടരുകയാണ്.

ആവേശത്തിരയിളക്കി ആയിരക്കണക്കിന് തമിഴക വെട്രി കഴകം പ്രവര്‍ത്തകരാണ് TVK പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്ന മധുര ജില്ലയിലെ പരപതിയിലേയ്ക്ക് എത്തിചേർന്നത്. ടിവികെ പ്രത്യയശാസ്ത്ര മുഖമായ നേതാക്കളുടെ ഛായാചിത്രങ്ങളിൽ വിജയ് പുഷ്പാർച്ചന നടത്തിയാണ് സമ്മേളനം ആരംഭിച്ചത്. തുടർന്ന് ടിവികെ പ്രസി‍ഡൻ്റ് കൂടിയായ വിജയ് പാർട്ടി പതാക ഉയർത്തി. ടിവികെ പാ‍ർട്ടി പ്രവർത്തകരെ ‘സിംഹക്കുട്ടികൾ’ എന്ന് അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു വിജയ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്.