
വിൻസ്മെര ജുവൽസിന്റെ കോഴിക്കോട് മാവൂർ റോഡിലെ മെഗാ ഷോറൂമിന്റെ ഉദ്ഘാടനം നടനും വിൻസ്മെര ജുവൽസിന്റെ ബ്രാൻഡ് അംബാസഡറുമായ മോഹൻ ലാൽ നിർവഹിച്ചു. പ്രശസ്ത സംവിധായകനും, നടനുമായ പ്രകാശ് വർമ്മയും ചടങ്ങിൽ അതിഥിയായി പങ്കെടുത്തിരുന്നു. വിൻസ്മെര ഗ്രൂപ്പ് വൈസ് ചെയർമാൻ അനിൽ കാംബ്രത്ത്, മാനേജിംഗ് ഡയറക്ടർ മനോജ് കാംബ്രത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണൻ കാംബ്രത്ത് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
“ജ്വല്ലറി വിപണനരംഗത്ത് വിൻസ്മെര ഗ്രൂപ്പിന്റെ സ്ഥാപകർക്കുള്ള അതുല്ല്യമായ പരിചയസമ്പത്തും, ആഭരണ റീട്ടെയിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള അവരുടെ അഭിനിവേശവും അടുത്തറിഞ്ഞതാണ് ബ്രാൻഡിന്റെ ഭാഗമാകാൻ എന്നെ പ്രേരിപ്പിച്ചത്. സമാനതകളില്ലാത്ത സൂക്ഷ്മതയോടെ പുതുകാലത്തെ ചേർത്തുവെച്ച ആഭരണ ഷോപ്പിങ്ങ് അനുഭവമാണ് വിൻസ്മെര ഷോറൂം സമ്മാനിക്കുന്നത്. വിൻസ്മെരയുടെ കാലാതീതമായ ഈ യാത്രയുടെ ഭാഗമാകുന്നതിൽ ഏറെ സന്തോഷമുണ്ട്”. ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച മോഹൻലാൽ പറഞ്ഞു.
“വിൻസ്മെര ജുവൽസിനെ ഹൃദയം കൊണ്ട് സ്വീകരിച്ച കോഴിക്കോടിനോട് സന്തോഷപൂർവ്വം നന്ദി. വിൻസ്മെര ജുവൽസിന്റെ വിവിധ ശ്രേണികളിലെ ആഭരണ ഡിസൈനുകൾ ഏറ്റെടുത്ത് ഉപഭോക്താക്കൾ നൽകിയ വലിയ അംഗീകാരം കൂടുതൽ പ്രദേശങ്ങളിലേക്ക് ബ്രാൻഡിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് ഞങ്ങൾക്ക് പ്രചോദനമേകുന്നു. കൂടാതെ ജ്വല്ലറി ഷോപ്പിങ്ങിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആഭരണ പ്രേമികളുടെ മനസ്സിലെ ആദ്യ പേരുകളിലൊന്നായി മാറാൻ വിൻസ്മെരയ്ക്ക് സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്”.വിൻസ്മെര ഗ്രൂപ്പ് ചെയർമാൻ ദിനേശ് കാംബ്രത്ത് പറഞ്ഞു.
ഒരു റീട്ടെയിൽ ഷോറൂം എന്നതിലപ്പുറം, മികവുറ്റ ആഭരണ ശ്രേണികൾ നിറഞ്ഞതാണ് വിൻസ്മെര ജുവൽസിന്റെ പുതിയ ഷോറൂം. കോഴിക്കോടിന്റെ നഗര മധ്യത്തിൽ 10,000 ചതുരശ്ര അടിയിലധികം വ്യാപിച്ചുകിടക്കുന്ന ഷോറൂമിൽ, പരമ്പരാഗത, സമകാലിക, ഡെയ്ലി വെയർ ആഭരണങ്ങൾ മുതൽ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബ്രൈഡൽ വെയർ ആഭരണ ശ്രേണിയുടെ വിപുലമായ നിരയും ഒരുക്കിയിട്ടുണ്ട്. പുതിയ മോഡലുകൾക്കൊപ്പം പാരമ്പര്യ ആഭരണ ശേഖരങ്ങളും ജ്വല്ലറി ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്വർണം, ഡയമണ്ട്, പോൾകി, പ്രഷ്യസ് ജെം സ്റ്റോൺ, പ്ലാറ്റിനം ശേഖരങ്ങൾ എന്നിവയുടെ എക്സ്ക്ലൂസീവ് ശ്രേണി ഷോറൂമിൽ പ്രദർശിപ്പിച്ചിരുന്നു.
കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ വിൻസ്മെര ജുവൽസിന്റെ പുതിയ ഷോറൂമുകൾ ഉടൻ തുറന്ന് പ്രവർത്തനമാരംഭിക്കും. യുഎഇയിലെ (കരാമ സെന്റർ, ഷാർജ, അബുദാബി, ബർ ദുബായ് എന്നിവിടങ്ങളിലെ ഷോറൂമുകൾ), സിംഗപ്പൂർ, മലേഷ്യ, യുകെ, യുഎസ്എ എന്നിവിടങ്ങളിൽ ഷോറൂമുകൾ തുറക്കുന്നതിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.