ആകാംഷയും ഭയവും ഉണര്‍ത്തി ‘പ്രാണ’യുടെ ട്രെയിലര്‍ പുറത്ത്

','

' ); } ?>

നിത്യാ മേനോന്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ചിത്രം പ്രാണയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. നടന്‍ പൃഥ്വിരാജ് തന്റെ ഒഫീഷ്യല്‍  ഫേസ്ബുക്കിലൂടെയാണ്‌ ടീസര്‍ പുറത്തു വിട്ടത്. ചിത്രത്തില്‍ നിത്യാ മേനോന്‍ മാത്രമാണ് ഏക അഭിനേതാവ്. വി.കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ നിര്‍മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി റിലീസ് ചെയ്യും. ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പി.സി ശ്രീറാമാണ്. ലോക സിനിമയില്‍ തന്നെ സറൗണ്ട് സിന്‍ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ലോകപ്രശസ്ത ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സാണ് സംഗീത സംവിധാനം ചെയ്യുന്നത്. എസ് രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയൊ എന്നീ ബാനറുകളില്‍ സുരേഷ് രാജ്, പ്രവീണ്‍ എസ്.കുമാര്‍, അനിത രാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും.