മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ കാരണം ഹേമ കമ്മിറ്റി റിപ്പോർട്: ദേവൻ

','

' ); } ?>

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നടൻ മോഹൻലാൽ പിന്മാറാനുള്ള കാരണം വ്യക്തമാക്കി നടൻ ദേവൻ. ഹേമ കമ്മിറ്റി റിപ്പോർട്ടാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ കാരണമെന്നും, റിപ്പോർട് വന്നതിനു ശേഷമുള്ള അദ്ദേഹത്തിനോടുള്ള മാധ്യമങ്ങളുടെയും പൊതു ജനങ്ങളുടെയും പെരുമാറ്റം ഏറെ വേദനിപ്പിച്ചെന്നും ദേവൻ പറഞ്ഞു. ഓഗസ്റ്റ് 15 ന് അമ്മയുടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദേവന്റെ വെളിപ്പെടുത്തൽ. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“അമ്മയുടെ” പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹൻലാൽ പിന്മാറാനുള്ള കാരണം ഹേമ കമ്മിറ്റി റിപ്പോർട്ടാണ്. ആ റിപ്പോർട് പുറത്തു വന്നതിനു ശേഷം മാധ്യമങ്ങളും പൊതു ജനങ്ങളും, സഹപ്രവർത്തകർ പോലും കല്ലെറിഞ്ഞത് ആ മനുഷ്യനെയാണ്. അനാവശ്യമായ ചോദ്യങ്ങൾക്ക് പോലും ആ മനുഷ്യന് ഉത്തരം കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇന്നലെ വരെ കൂടെ നിന്ന നിങ്ങൾക്ക് ഒരു ദിവസം കൊണ്ടെങ്ങനെയാണ് ഞങ്ങൾ അന്യരായതെന്ന് അത്രയും മനസ്സു വിഷമിച്ചിട്ടാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹം എന്നോട് പിന്നീട് ചോദിച്ചിട്ടുണ്ട്. ഞനെന്തിനാണ് ഇതൊക്കെ അനുഭവിക്കുനന്നത്. ഇത് കൊണ്ട് എനിക്കെന്തെങ്കിലും ഗുണം ഉണ്ടോ. അമ്മയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് കൊണ്ടാണല്ലോ ഈ പ്രശ്നം, അത് കൊണ്ട് എനിക്കീ സ്ഥാനം വേണ്ട, എന്നുപറഞ്ഞാണ് അദ്ദേഹം അത്രയും ശക്തമായൊരു നിലപട് സ്വീകരിച്ചത്.”. ദേവൻ പറഞ്ഞു.

“പിന്നെ ഈ ഒരു ഇലക്ഷൻ ഇത്രയേറെ പ്രശ്നങ്ങൾക്ക് വഴി വെക്കാനുള്ള കാരണമെന്നു പറഞ്ഞാൽ, മോഹൻലാൽ എന്ന നടൻ പിന്മാറിയതിനു ശേഷം ആ പൊസിഷനിലേക്ക് വരാൻ ആർത്തിയോടെ കാത്തിരുന്ന കുറച്ചാളുകളുണ്ട്. 74 നോമിനേഷനുകളാണ് ഇത്തവണ ആ ഒരു സീറ്റിലേക്ക് മാത്രം നോമിനേഷൻ വന്നത്. അപ്പോൾ അവിടെ ഒരു അൺ ഹെൽത്തി ആയിട്ടുള്ള ക്ലാഷ് ഉണ്ടായി. അതാണീ പറയുന്ന പ്രശ്നങ്ങൾ മുഴുവൻ ഉണ്ടാക്കിയത്”. ദേവൻ കൂട്ടിച്ചേർത്തു.