
ഓഗസ്റ്റ് 15 ന് താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇലക്ഷനെ പറ്റിയും പ്രതിപക്ഷ സ്ഥാനാർഥി ശ്വേതാമേനോനെ കുറിച്ചും തുറന്നു സംസാരിച്ച് നടൻ ദേവൻ. ” ‘അമ്മ എന്ന സംഘടനയുടെ തലപ്പത്തേക്ക് വരാനുള്ള ടാലന്റ് ശ്വേതയ്ക്കില്ലെന്നും, സംഘടനയ്ക്കുള്ളിൽ പ്രശ്നങ്ങൾ വന്നാൽ പരിഹരിക്കാനുള്ള കഴിവ് ശ്വേതയ്ക്കില്ലെന്നുമാണ് ദേവന്റെ അഭിപ്രായം. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“ശ്വേത മേനോന് പൊതു കാര്യങ്ങളിൽ വലിയ എക്സ്പീരിയൻസ് ഇല്ല എന്നാണ് എന്റെ വിശ്വാസം. ‘അമ്മ എന്ന സംഘടനയുടെ അധ്യക്ഷ എന്ന് പറഞ്ഞാൽ ചില്ലറ കാര്യമല്ല. അതൊരു വലിയ ഉത്തരവാദിത്വമാണ്. കൂടാതെ വലിയ റിസ്‌ക്കും ഉണ്ട്. എനിക്ക് തോന്നുന്നു നമുക്ക് ചീത്തപ്പേരുണ്ടാകാൻ അതിലൂടെ എളുപ്പമാണ്. പിന്നെ ഇൻഡസ്ട്രിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഒരു മധ്യസ്ഥയായി നിന്ന് കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ടാലെന്റ്റ് ശ്വേതയ്ക്കില്ല. അവരൊരു സ്ത്രീ ആയത് കൊണ്ട് പറയുന്നതല്ല. പക്ഷെ ആ ഒരു കപ്പാസിറ്റി ശ്വേത എന്ന വനിതയ്ക്കില്ല. ദേവൻ പറഞ്ഞു.
അതെ സമയം ശ്വേത മേനോനെതിരെയുള്ള പരാതിയിൽ ശ്വേതയ്ക്ക് പൂർണ പിന്തുണ നൽകിയിരിക്കുകയാണ് ദേവൻ മ്മളൊക്കെ ആസ്വദിച്ചു കണ്ട സിനിമകൾ മുൻ നിർത്തി അവരോട് ഇങ്ങനെ ചെയ്യുന്നത് അനീതിയാണെന്നും, അവരോടിങ്ങനെ ചെയ്യുന്നത് ക്രൂരതയാണെന്നുമായിരുന്നു ദേവന്റെ അഭിപ്രായം.