“എന്റെ ശരികൾ ഞാനുറക്കെ പറയുക തന്നെ ചെയ്യും”; മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ ശക്തമായി പോരാടുന്ന സാന്ദ്ര തോമസിന് ജന്മദിനാശമാസകൾ

','

' ); } ?>

മലയാള ചലച്ചിത്രരംഗത്ത് നടിയെന്നതിലും അപ്പുറം സ്വതന്ത്ര നിർമ്മാതാവെന്ന നിലയിൽ വ്യക്തമായ ഇടംപിടിച്ച വനിതയാണ് സാന്ദ്ര തോമസ്.
മുഖം നോക്കാതെയുള്ള തുറന്നു പറച്ചിലുകളിലൂടെയും വ്യക്തമായ മറുപടികളിലൂടെയും ഒരു ധീര വനിത എന്ന നിലയിൽ സാന്ദ്ര തോമസ് ഒരുപാട് പേർക്ക് പ്രചോദനം കൂടിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമ പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വിവാദങ്ങൾ നേരിടുകയാണ് താരം. എന്നിട്ടും അവരുടെ നിലപാടുകൾക്ക് മൂർച്ചയും വാക്കുകൾക്ക് ദൃഡതയും ഉണ്ട്. എന്റെ ശരികളെ തുറന്നു പറയാനും, എന്റെ അവകാശങ്ങൾ ചോദിക്കാൻ ആരെയും ഭയപ്പെടേണ്ടതില്ലെന്നുമുള്ള തികഞ്ഞ യാഥാർഥ്യ ബോധത്തോടു കൂടെ ഒറ്റക്ക് നിന്ന് പടവെട്ടുന്ന വനിത. മലയാളത്തിന്റെ ഉരുക്ക് വനിതയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

ഫിലിം ഇൻഡസ്ട്രിയിലെ പുരുഷാധിപത്യം പരിമിതപ്പെടുത്താനായി സ്വന്തം കരുത്തിൽ ചലച്ചിത്ര നിർമ്മാണം തുടങ്ങിയ വനിതാ വ്യക്തിത്വമാണ് സാന്ദ്ര തോമസ്. 1986ൽ കോട്ടയാണ് സാന്ദ്രയുടെ ജനനം. മധു സത്യന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും സഹകരണത്തോടെ ഇറങ്ങിയ ഫ്രൈഡേ (2012) എന്ന സിനിമയിലൂടെയാണ് സാന്ദ്ര ശ്രദ്ധിക്കപ്പെടുന്നത്. അതിന്റെ നിർമ്മാണത്തിലും സാന്ദ്ര പങ്കാളിയായിരുന്നു. നടൻ വിജയ് ബാബുവിനൊപ്പം ചേർന്ന് സ്ഥാപിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയായിരുന്നു ഈ ചിത്രം.

സാന്ദ്രയുടെ നിർമ്മാണ കുതിപ്പിന് വഴിയൊരുക്കിയ ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ (2013) , സക്കറിയയുടെ ഗർഭണികൾ (2015) തുടങ്ങിയ ചിത്രങ്ങളാണ്. സുന്ദരമായ വിശ്വസനീയതയോടെ മലയാള സിനിമയുടെ ആശയ സമൃദ്ധതയിലേക്കുള്ള വഴികളാണ് ഈ ചിത്രങ്ങൾ തുറന്നത്. ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ എന്ന ചിത്രത്തിന് 2014-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്. സക്കറിയയുടെ ഗർഭണികൾ 2013-ലെ മികച്ച കുട്ടികളുടെ സിനിമയായും സംസ്ഥാന അവാർഡ് നേടി. ഇവയെല്ലാം സാന്ദ്രയുടെ നിർമ്മാണ കാഴ്ചപ്പാടിന്റെ മാനദണ്ഡങ്ങൾ ഉയർത്തി. അടിത്തറയിൽ നിന്ന് അടിയുറച്ച് വളർന്ന ഓരോ സിനിമയും വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മികച്ച അഭിപ്രായങ്ങൾ നേടി.

നിർമ്മാണത്തിന് ഒപ്പം സാന്ദ്ര അഭിനയ രംഗത്തും ശ്രദ്ധേയമായ പെരുമാറ്റം കാണിച്ചിട്ടുണ്ട്. ആമേൻ, സക്കറിയയുടെ ഗർഭണികൾ, ആട്, പെരുച്ചാഴി, മുദ്ദുഗൗ, ആകാശവാണി, കല്ലൻ ഡിസൂസ, നല്ല നിലാവുള്ള രാത്രി തുടങ്ങിയ സിനിമകളിൽ വേറിട്ട കഥാപാത്രങ്ങളാണ് സാന്ദ്ര അവതരിപ്പിച്ചത്. ആമേൻ-ലെ മറിയമ്മ , സക്കറിയയുടെ ഗർഭണികൾ-ലെ അനുരാധ, ആട്-ൽ മേനക കാന്തൻ, ആകാശവാണി-യിൽ മരിയ
പെരുച്ചാഴി-യിൽ സണ്ണിയുടെ ഭാര്യ, ഇതെല്ലാം മുഖ്യകഥാപാത്രങ്ങളായില്ലെങ്കിലും സിനിമയുടെ ആത്മാവിൽ സ്വാധീനം ചെലുത്തുന്ന രചനാത്മക കഥാപാത്രങ്ങളായിരുന്നു.

സാന്ദ്രയുടെ ഫിലിം കരിയറിൽ നിർണായകമായ ഇടവേള ഉണ്ടായത് 2017 ജനുവരി 3-ന്, ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകനായ വിജയ് ബാബുവുമായുള്ള തർക്കത്തിലായിരുന്നു. കേസും വാർത്തകളും പൊങ്ങി വന്നത് അതിൽനിന്നാണ്. പിന്നീട് ഇരുവരും ഇതെല്ലാം തെറ്റിദ്ധാരണയായി വിശകലനം ചെയ്തു. എന്നാൽ സാന്ദ്ര ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് പിന്മാറി സ്വന്തം നിർമ്മാണ കമ്പനിയായ Sandra Thomas Productions സ്ഥാപിച്ചു. തുടർന്ന് വന്ന സിനിമകളുടെ നിര്‍മ്മാണം ഈ ബാനറിലൂടെ നടന്നു. അതിലൂടെ ചലച്ചിത്രം അനേകം ആശയപ്രകടനങ്ങളിലേക്ക് വഴിതുറന്നത് പോലെ, വനിതകളുടെ സ്വതന്ത്രമായ നിലപാടിനും ഈ നീക്കം സഹായകമായി.

ചലച്ചിത്രമേഖലയിലെ ഓരോ അനീതിയെയും സാന്ദ്ര സധൈര്യം ചോദ്യം ചെയ്തിരുന്നു. താൻ കൂടെ അംഗമായ മലയാള സിനിമയുടെ പ്രൊഡ്യൂസർ അസോസിയേഷൻ സംഘടനയിൽ നടക്കുന്ന അഴിമതിയും അനീതിയും ഒറ്റയ്ക്ക് നിന്നാണ് സാന്ദ്ര തുറന്നു കാണിച്ചത്. അതിനെതിരെ ശബ്ദമുയർത്തി എന്ന ഒറ്റകാരണത്തിൽ ആ നടി നേരിടേണ്ടി വന്നതും ഭീമാകാരമായ അവസ്ഥകളാണ്. പേര് വെളിപ്പെടുത്താതെ ഒരു പ്രമുഖ നടനെതിരെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തിയതിന് ചുട്ട മറുപടി കൊടുത്ത സാന്ദ്രയുടെ വക്‌താക്കളെ അത്രപെട്ടെന്ന് ആരും മറന്നു കാണില്ല. ‘ഫിലിം പ്രൊഡ്യൂസർസ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ ? സിനിമ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രധാനം സിനമയ്ക്കകത്തു ഉണ്ടാകുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണ് . എന്നാൽ ഇന്നലെ ഒരു പൊതുവേദിയിൽ വെച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാച്ചട്ടങ്ങൾക്ക് വിരുദ്ധവുമാണ് . മലയാളസിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്വത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണം. സാന്ദ്രയുടെ വാക്കുകളായിരുന്നു.

പിന്നീട് പ്രൊഡക്ഷൻ കോൺട്രോളർമാരുടെ അനീതിക്കെതിരെ ശബ്ദമുയർത്തിയ സാൻഡ്രയെ തേടിയെത്തിയത് 50 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് എറണാകുളം സബ് കോടതിയില്‍ സംഘടന മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത കേസാണ്. ണ്ട് മാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയ്ക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് സംസാരിച്ചത്. മലയാള സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പലതും കട്ടെടുക്കുന്നവരാണെന്നും അവരുടെ ആവശ്യം സിനിമയ്ക്കില്ലെന്നും സാന്ദ്ര പറഞ്ഞിരുന്നു.
അതിനു കൊല്ലുമെന്നു ഭീഷണി വരെ സാന്ദ്ര നേരിടേണ്ടി വന്നു. സിനിമ മേഖലയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിർമാതാക്കളുടെ സംഘടന പുതിയ നിർദേശം അവതരിപ്പിച്ചതിന് പിന്നാലെ ലഹരി കേസിൽപ്പെട്ട യുവസംവിധായകനുമൊത്ത് പുതിയ ചിത്രം പ്രഖ്യാപിച്ച സംവിധായകനെതിരെയും സാന്ദ്ര രംഗത്തെത്തിയിരുന്നു.പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറിയുടെ പൊയ്‌മുഖം പുറത്തുവന്നു. പാവപെട്ട നിർമാതാക്കളെ കൊണ്ട് നടീനടന്മാർക്കു പ്രഷർ ഇട്ട് ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം വാങ്ങിപ്പിക്കാൻ ശ്രമിക്കുമ്പോൾ, അവരുടെ പ്രൊജക്റ്റ് നഷ്ടമാകും. സ്വന്തമായി ഒരു പ്രോജക്ട് ഉണ്ടാക്കാൻ കഴിവില്ലാത്ത ആളുകൾ ഇങ്ങനെ സംഘടനയുടെ ഭാരവാഹിത്തം ഉപയോഗിച്ചു അത് കൈക്കലാക്കുകയുംചെയ്യും . കൊള്ളാം സൂപ്പർ ഐഡിയ രാകേഷേട്ടാ, നമ്മുടെ നിർമാതാക്കൾക്ക് തിരിച്ചറിവ്‌ വരാത്തിടത്തോളം നിങ്ങളെ പോലെ കുളം കലക്കി മീൻ പിടിക്കുന്നവർ തുടരും!.സാന്ദ്ര തോമസ് കുറിച്ചു.

ഇതിനെല്ലാമൊരു അറുതിയെന്ന നിലയിൽ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്ര തീരുമാനമെടുത്തു. പർദ്ദ ധരിച്ച് കൊണ്ടാണ് സാന്ദ്ര നാമ നിർദേശ പട്ടിക സമർപ്പിക്കാനെത്തിയത്. എന്നാൽ സംഘടന പത്രിക തള്ളുകയായിരുന്നു. നിർദാക്ഷിണ്യം തന്റെ അവകാശം ഇല്ലായ്മ ചെയ്യാൻ നോക്കിയ സംഘടനക്കെതിരെ തുടർന്നും സാന്ദ്ര പോരാടി. താൻ ജയിച്ചു നിൽക്കുകയാണെന്നും ഭയപ്പെട്ടത് കൊണ്ടാണ് അവർ തന്നോട് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു സാന്ദ്രയുടെ മറുപടി. 3 മണിക്കൂർ നീണ്ടു നിന്ന വാദം പൂർത്തിയായി . എൻ്റെ ഭാഗം കോടതിയെ ബോധിപ്പിച്ചു . കോടതിയിൽ നിന്ന് എനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേസ് പതിനൊന്നാം തിയതി തിങ്കളാഴ്ച്‌ചയിലേക്കു പോസ്റ്റ് ചെയ്തു. അന്ന് വിധി പറയുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാണ് കേസിനെക്കുറിച്ചുള്ള സാന്ദ്രയുടെ ഏറ്റവും പുതിയ പരാമർശം.

നീതിക്കും, ന്യായത്തിനുവേണ്ടി ഒരുകൂട്ടം ആളുകളുടെ ശബ്ദമായി മാറി ഒറ്റയ്ക്ക് പോരാടുന്ന സാന്ദ്രയ്ക്ക് നീതിയും നിയമവും ഏറ്റവും അനിയോജ്യമായൊരു മറുപടി നല്കട്ടെയെന്ന് ആശംസിക്കുന്നു. ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ