“ഞാനാണ് ചെയ്തതെന്ന് തെളിയിച്ചാൽ പ്രസിഡന്റ് സ്ഥാനം രാജിവെക്കാം”; ഓഡിയോ ക്ലിപ്പ് വിവാദത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

','

' ); } ?>

നടൻ നാസർ ലത്തീഫിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതു താനല്ലെന്ന് തുറന്നു പറഞ്ഞ് നടൻ ജയൻ ചേർത്തല. താൻ നിരപരാധിയാണെന്നും വൈറൽ ആക്കാൻ വേണ്ടിയിട്ടോ മറ്റുള്ളവർക്ക് അയച്ചു കൊടുക്കാനോ തന്റെ മൊബൈലിൽ ആ ക്ലിപ്പ് പോലും ഇല്ല എന്നാണ് ജയൻ ചേർത്തല പറഞ്ഞത്. ഇതു താനാണ് പുറത്തുവിട്ടതെന്ന് തെളിഞ്ഞാൽ ആ നിമിഷം തിരഞ്ഞെടുപ്പിൽ നിന്നു മാറി നിൽക്കാമെന്നും ജയൻ ചേർത്തല കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

സത്യം പറയുകയാണ് ഞാൻ ഇതിനെക്കുറിച്ച് നിരപരാധിയാണ്. ഞാൻ അത് ആർക്കും ഇട്ടുകൊടുത്തിട്ടില്ല. ഇത് വൈറൽ ആക്കാൻ വേണ്ടിയിട്ടോ മറ്റുള്ളവർക്ക് അയച്ചു കൊടുക്കാനോ എന്റെ മൊബൈലിൽ ആ ക്ലിപ്പ് പോലും ഇല്ല. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ അമ്മയാണ്. ഞാൻ അമ്മയെ തൊട്ട് സത്യം ചെയ്യുകയാണ് ഞാൻ ആ വൃത്തികേട് ചെയ്തിട്ടില്ല. നിങ്ങൾക്ക് അത് കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ്. ഞാനാണ് ഇത് വൈറൽ ആക്കിയത് എന്നു പറഞ്ഞ് എന്റെ പേരിൽ ആരോപണം വരുന്നുണ്ട്. പലരും എന്നോട് സംശയത്തിന്റെ പേരിലും ചോദിച്ചു, അത് വളരെ ദുഃഖകരമാണ്. ഇത് ഞാനാണ് ഇട്ടത് എന്ന് എവിടെയെങ്കിലും ഒരു രേഖ ആരെങ്കിലും ഹാജരാക്കിയാൽ ഞാൻ അന്ന് ഈ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ തയാറാണ്. ജയൻ ചേർത്തല പറഞ്ഞു.

നാസർ ഇക്കയെ വളരെ സ്നേഹത്തോടെയാണ് ഞാൻ കാണുന്നത്. കഴിഞ്ഞ ഇലക്‌ഷനിൽ ഞാൻ നിന്ന് ജയിച്ചതാണ്. ഒരു വൃത്തികേടും കാണിക്കാതെ ജയിച്ചു വന്ന ആളാണ്. അത് പ്രബലർക്കെതിരെ നിന്നാണ് ജയിച്ചത്. എനിക്ക് അദ്ദേഹത്തോട് ഒരു വിരോധവുമില്ല. ആ ഓഡിയോ ക്ലിപ്പ് അത് വേറെ ഒന്ന് രണ്ടു പേർക്ക് കൂടെ അയച്ചു എന്നാണ് എനിക്ക് അറിയാൻ സാധിച്ചിട്ടുള്ളത്. അത് അവരുമായി ആലോചിച്ചിട്ട് ഇക്ക കണ്ടുപിടിക്കട്ടെ. പക്ഷേ എന്നെ ദയവചെയ്ത് ഇതിൽ പ്രതിയാക്കാൻ ശ്രമിക്കരുത്. ജയൻ ചേർത്തല കൂട്ടിച്ചേർത്തു.