ജയം രവിയുടെ ‘ടിക് ടിക് ടിക്’ എന്ന ചിത്രത്തിലെ ഗാനം യൂട്യൂബില്‍ പ്രേക്ഷക അംഗീകാരം നേടിയതിന്റെ സന്തോഷത്തിലാണ് സംഗീത സംവിധായകന്‍ ഡി ഇമ്മന്‍. ചിത്രത്തിലെ ‘കുറുമ്പാ’ എന്ന ഗാനമാണ് പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുന്നത്. ഡോ.ഇമ്മന്‍ സംഗീതം നിര്‍വഹിച്ച് സിദ് ശ്രീറാം ആലപിച്ച ഗാനം ഇപ്പോള്‍ 25 മില്ല്യണ്‍ പ്രേക്ഷകരുമായി യുട്യൂബില്‍ തരംഗമാവുകയാണ്. ഒരച്ഛനും മകനും തമ്മിലുള്ള അഗാധമായ ബന്ധമാണ് ഗാനത്തിലെ രംഗങ്ങളില്‍ കാണിക്കുന്നത്. കര്‍ക്കിയാണ് ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. 2018 ജൂണില്‍ പുറത്തിറങ്ങിയ ‘ടിക് ടിക് ടിക്’ ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ്. ജയം രവി നായകവേഷത്തിലെത്തുന്ന ‘അടങ്കാമാരു’ എന്ന ചിത്രം നാളെ പുറത്തിറങ്ങാനിരിക്കുന്ന വേളയിലാണ് ഇമ്മന്‍ ഈ വാര്‍ത്ത തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കിടുന്നത്. തന്റെ വിജയത്തിന് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇമ്മന്‍ ഗാനം പ്രേക്ഷകര്‍ക്കായി പങ്കുവെക്കുകയും ചെയ്തു…
ഗാനത്തിന്റെ വീഡിയോ കാണാം…
GLORIOUS 25MILLION VIEWS+!!! Tik Tik Tik – Kurumba Video | Jayam Ravi | D.Imman | Sid Sriram https://t.co/SPhj6ZwUN0 via @YouTube @ShaktiRajan @actor_jayamravi @sidsriram @madhankarky @SonyMusicSouth @JabaksMovies Praise God!
— D.IMMAN (@immancomposer) December 20, 2018