മോഹൻലാൽ പിന്മാറുന്നു, അമ്മയിൽ പുതിയ നേതൃത്വം; ജഗദീഷും ശ്വേതാ മേനോനും മത്സര രംഗത്ത്

','

' ); } ?>

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജഗദീഷും ശ്വേതാ മേനോനും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ട്. സംഘടനയുടെ നിലവിലെ പ്രസിഡന്റ് മോഹൻലാൽ വീണ്ടും സ്ഥാനമേറ്റെടുക്കില്ലെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേതാ മേനോനും കൂടാതെ ബാബുരാജും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. എങ്കിലും ജനറൽ സെക്രട്ടറി സ്ഥാനത്തേക്കായിരിക്കും ബാബുരാജ് മത്സരിക്കാൻ സാധ്യത കൂടുതലെന്നാണ് ലഭിക്കുന്ന വിവരം. സംഘടനയിൽ നിന്ന് ജഗദീഷ് പിന്തുണ തേടുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനം അല്ലെങ്കിൽ ട്രഷറർ സ്ഥാനം ലക്ഷ്യമിട്ടാണ് നടൻ രവീന്ദ്രൻ മത്സരരംഗത്തിറങ്ങുന്നത്.

ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. വൈകിട്ട് മത്സരരംഗത്ത് മുഴുവനായി ആരൊക്കെ ഉണ്ടാകുമെന്ന് വ്യക്തമാകും. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രസിഡന്റ് സ്ഥാനത്ത് ഇത്തവണ ശക്തമായ മത്സരമായിരിക്കും നടക്കുക.

തെരഞ്ഞെടുപ്പിൽ 11 അംഗങ്ങൾ ഉൾപ്പടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ആകെ 17 സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർഥികളായി 30-ലേറെ പേര് മത്സരരംഗത്തേക്കെത്തുമെന്ന സൂചനയുണ്ട്. യുവതാരമായ കുഞ്ചാക്കോ ബോബനും മുതിർന്നതാരമായ വിജയരാഘവനും മുന്നിൽവരുന്ന സാധ്യതയുള്ള സ്ഥാനാർഥികളാണെന്ന് റിപ്പോർട്ടുകളുണ്ട്. വിജയരാഘവൻ മത്സരത്തിന് തയ്യാറായാൽ മത്സരമില്ലാതെ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയും ഉണ്ട്.