ചിരഞ്ജീവി- നയൻതാര ചിത്രത്തിന്റെ ഷൂട്ടിംഗ് ദൃശ്യങ്ങൾ ലീക്കായി

','

' ); } ?>

 

ചിരഞ്ജീവി- നയൻതാര കോമ്പോയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ​ഗാനരം​ഗമെന്ന് തോന്നിക്കുന്ന ഷൂട്ടിങ് ദൃശ്യങ്ങൾ ലീക്കായി. കേരളത്തിലെ ആലപ്പുഴയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലീക്കായിരിക്കുന്നത്. ഒരു മലയാളി യൂട്യൂബ് വ്ലോ​ഗിലൂടെയാണ് ദൃശ്യം പുറത്തുവന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഏതാനും ഭാ​ഗങ്ങൾ കേരളത്തിലും ചിത്രീകരിക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി ഈയിടെ ചിരഞ്ജീവിയും നയൻതാരയും ആലപ്പുഴയിലെത്തിയിരുന്നു.

അലങ്കരിച്ച തോണിയിൽ ചിരഞ്ജീവിയും നയൻതാരയും ഇരിക്കുന്നതായും, ചിത്രീകരണശേഷം ചിരഞ്ജീവിയും നയൻതാരയും തിരികെ കരയിലേക്ക് വരുന്നതും വീഡിയോയിൽ കാണാം. പ്രശസ്ത തെലുങ്ക് സംവിധായകനായ അനിൽ രവിപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻ‌താര, ചിരഞ്ജീവി ജോഡികൾ സെയ്റാ നരസിംഹ റെഡ്ഡി, ​ഗോഡ്ഫാദർ എന്നീ ചിത്രങ്ങളിൽ ഇതിനുമുന്നെ ഒരുമിച്ചെത്തിയിട്ടുണ്ടായിരുന്നു.

2023-ൽ പുറത്തിറങ്ങിയ വാൾട്ടയർ വീരയ്യ, ഭോലാ ശങ്കർ എന്നീ ചിത്രങ്ങളിലാണ് ചിരഞ്ജീവിയെ പ്രേക്ഷകർ ഒടുവിൽ കണ്ടത്. വസിഷ്ഠ സംവിധാനം ചെയ്യുന്ന വിശ്വംഭരയും, ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ചിരഞ്ജീവിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. മൂക്കുകത്തി അമ്മൻ, യഷ് നായകനാവുന്ന ടോക്സിക്, മണ്ണാങ്കട്ടി സിൻസ് 1960, നിവിൻ പോളി നായകനാവുന്ന ഡിയർ സ്റ്റുഡന്റ്സ് എന്നിവയാണ് നയൻതാരയുടെ പുതിയ ചിത്രങ്ങൾ.