മറ്റുള്ളവർ ചെയ്യുന്ന പല കാര്യങ്ങൾക്കും മോഹൻലാൽ മാത്രം വിമർശനത്തിന് വിധേയനാകുന്നതിനോട് യോജിപ്പില്ലെന്ന് തുറന്നു പറഞ്ഞ് നടൻ രവീന്ദ്രൻ. ഒരു മനുഷ്യനോട് ചെയ്യുന്ന ഏറ്റവും വലിയ അന്യായമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
മമ്മൂട്ടിയും മോഹൻലാലുമാണ് മലയാള സിനിമയ്ക്ക് ഇന്ത്യൻ സിനിമയിൽ പേരുണ്ടാക്കിത്തന്നത്. മറ്റുള്ളവർ ചെയ്ത തെറ്റിന് വിമർശനം കേൾക്കേണ്ടിവരുമ്പോൾ ഇവർ ഒറ്റപ്പെടുകയാണ്. ഇവരുടെ കൂടെ നിൽക്കാൻപോലും അന്ന് ഉത്തരവാദിത്തപ്പെട്ടവർ ശ്രമിച്ചില്ല. അപ്പോൾ അദ്ദേഹത്തിന് വേദനയുണ്ടാവില്ലേ? ഞാനറിയുന്ന മോഹൻലാൽ ഒരിക്കലും അമ്മയെ വിട്ടുപോവില്ല. മോഹൻലാൽ മാത്രമായി വിമർശനം കേൾക്കുന്നതിനോട് യോജിപ്പില്ല. രവീന്ദ്രൻ പറഞ്ഞു
പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ സംഘടനയുടെ മുന്നിലേക്ക് വരണം. അവർക്കൊപ്പം സീനിയർ താരങ്ങളും നിന്നുകൊണ്ട് അമ്മയെ നല്ല രീതിയിൽ നയിക്കണം. ആരുടെയൊക്കെയോ തെറ്റുകൊണ്ട് അമ്മയെ എഎംഎംഎ എന്ന് വിളിക്കുന്നുണ്ട്. തിരിച്ച് അമ്മ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറേണ്ടത് അത്യാവശ്യമാണ്. കാരണം അത്രയ്ക്കധികം നന്മകൾ ചെയ്യുന്ന പ്രസ്ഥാനമാണിത്. രവീന്ദ്രൻ കൂട്ടിച്ചേർത്തു