സഹായം അഭ്യർത്ഥിച്ചെത്തിയ വയോധികനെ മുട്ടിലിരുത്തി; കങ്കണ റണാവത്തിന് രൂക്ഷവിമർശനം.

','

' ); } ?>

സഹായം അഭ്യർത്ഥിച്ചെത്തിയ വയോധികനെ മുട്ടിലിരുത്തിയതിനെതിരെ നടിയും എംപിയുമായ കങ്കണ റണാവത്തിന് രൂക്ഷവിമർശനം. മുട്ടിലിരുത്തിയത് കൂടാതെ ഇദ്ദേഹത്തിന്റെ പരാതി തള്ളിക്കളഞ്ഞെന്നുമാണ് വിമർശകർ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൻ്റെ രാഷ്ട്രീയ ജീവിതത്തിലുള്ള അതൃപ്തി കങ്കണ പ്രകടിപ്പിച്ച് ദിവസങ്ങൾക്കകമാണ് ഇത്തരത്തിലുള്ള വീഡിയോ പുറത്തു വരുന്നത്.

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു പരാതി പരിഹാര യോഗത്തിൻ്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.
പരാതി പരിഹാര യോ​ഗത്തിൽ കങ്കണയും പങ്കെടുത്തിരുന്നു. ഈ യോ​ഗത്തിനെത്തിയ ഒരു വയോധികൻ നിലത്ത് കാൽമുട്ടിൽ ഇരുന്നുകൊണ്ടാണ് കങ്കണയോട് പരാതി ബോധിപ്പിച്ചത്. തന്റെ പ്രശ്നത്തിന് പരിഹാരം കാണാൻ സഹായിക്കണമെന്ന് ഇദ്ദേഹം പറയുമ്പോൾ ഇതൊന്നും തന്റെ ജോലിയല്ലെന്നാണ് കങ്കണ പറയുന്നത്. വീഡിയോ സമൂഹമധ്യമങ്ങളിൽ വൈറലാണ്.

“ഇത് മുഖ്യമന്ത്രിയുടെ ജോലിയാണ്, നിങ്ങൾ അദ്ദേഹത്തോടാണ് പറയേണ്ടത്. മുഖ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങൾ എന്നോട് പറഞ്ഞിട്ട് എന്തിനാണ്…” കങ്കണ പറഞ്ഞു. ഇതിന് മറുപടിയായി, പാർലമെൻ്റിൽ ഈ വിഷയം ഉന്നയിക്കാമല്ലോ എന്നാണ് വയോധികൻ ചോദിച്ചത് . ഇതിന് പിന്നാലെ, കേന്ദ്ര ഊർജ്ജ, ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടറുമായി ബന്ധപ്പെടാൻ സഹായിക്കാമെന്ന് കങ്കണ അദ്ദേഹത്തിനോട് പറയുന്നുമുണ്ട്.

വീഡിയോയുടെ ഒരിടത്ത്, ഒരാൾ ഇടപെട്ട് ആ പ്രായമായ വ്യക്തിയെ അവിടെ നിന്ന് കൊണ്ടുപോകാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ, കങ്കണ അയാളെ തട്ടിമാറ്റി സംഭാഷണം തുടരുകയായിരുന്നു. എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. കങ്കണയുടെ പ്രതികരണം വിവേകശൂന്യമാണെന്ന് പലരും വിമർശിച്ചു. പ്രായമായ ആ വ്യക്തിയെ കാൽക്കൽ ഇരുത്തുന്നതിന് പകരം അടുത്തിരിക്കാൻ പറയാത്തതിനും ചിലർ കങ്കണയെ രൂക്ഷമായി വിമർശിച്ചു. ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ അവർ എന്തിനാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്?” എന്ന് മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് അഭിപ്രായപ്പെട്ടു. ബോളിവുഡ് നടിമാർ രാഷ്ട്രീയക്കാരായാൽ ഇതാണ് സംഭവിക്കുന്നത്. അപ്പൂപ്പൻ്റെ പ്രായമുള്ള ഒരു മനുഷ്യനെ സഹായം ചോദിക്കാനായി കാൽക്കൽ ഇരുത്തുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു. എന്നും അഭിപ്രായങ്ങൽ ഉയരുന്നുണ്ട്.