
ജപ്പാനിൽ റിലീസ് ചെയ്ത് ശിവകാർത്തികേയൻ ചിത്രം “മാവീരൻ”. റിലീസ് ചെയ്ത് രണ്ട് വർഷത്തിനിപ്പുറമാണ് ചിത്രം മറ്റൊരു രാജയത്ത് പ്രദർശനം ചെയ്തിരിക്കുന്നത്. ജൂലായ് 11-ന് റിലീസ് ചെയ്ത ചിത്രം ജപ്പാനിലുടനീളം ഏകദേശം 55-ൽ അധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഒരു ഫാന്റസി ആക്ഷൻ ജോണറിൽ ഒരുക്കിയ ചിത്രം 2023-ലാണ് പുറത്തിറങ്ങിയിരുന്നത്.
കമൽ ഹാസന്റെ വിക്രം എന്ന മറ്റൊരു തമിഴ് ചിത്രവും ഒരു മാസത്തിനു മുന്നേ ജപ്പാനിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം സ്വന്തമാക്കിയിരുന്നത്. കേരളത്തിലെ ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ആണ് ഇതിന്റെ സിൻഡിക്കേഷൻ ചെയ്യുന്നത്. ജപ്പാനിൽ ഫൈൻ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. ശാന്തി ടാക്കീസിന്റെ ബാനറിൽ അരുൺ വിശ്വമാണ് ചിത്രം നിർമ്മിച്ചിരുന്നത്.
വീഡിയോ സന്ദേശത്തിലൂടെ ജാപ്പനീസ് പ്രേക്ഷകരെ സിനിമ കാണാൻ ശിവകാർത്തികേയനും സംവിധായകൻ മഡോൺ അശ്വിനും അഭ്യർഥിച്ചിട്ടുണ്ടായിരുന്നു. അതിഥി ശങ്കർ, സരിത, മിസ്കിൻ, യോഗി ബാബു, സുനിൽ, മോനിഷ ബ്ലസ്സി എന്നിവർ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.