
മുൻ മിസ് പുതുച്ചേരിയും മോഡലുമായ സാൻ റേച്ചലിനെ (26 ) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അമിതമായി ഉറക്കഗുളിക കഴിച്ചതിനെതുടർന്ന് ചികിത്സയിലായിരുന്ന സാൻ ആരോടും പറയാതെ ഇങ്ങിപോയതായിരുന്നു. ജൂലൈ അഞ്ചിനാണ് സാനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ ചില പ്രശ്നങ്ങളും നേരിട്ടിരുന്ന സാൻ കുറെ നാളുകളായി ഡിപ്രഷനിൽ ആയിരുന്നുവെന്നാണ് സൂചന.
മോഡൽ, ചലച്ചിത്ര – വിനോദ മേഖലയിലെ വർണ വിവേചനത്തിനെതിരായ ധീരമായ നിലപാടുകളിലൂടെയാണ് സാൻ ശ്രദ്ധേയമായത്. പതിനഞ്ചിലധികം സൗന്ദര്യമത്സരങ്ങളിൽ സാൻ സാന്നിധ്യം അറിയിച്ചു. ഒടുവിൽ ക്വീൻ ഓഫ് മദ്രാസ്, മിസ് പുതുച്ചേരി എന്നീ കിരീടങ്ങളൊക്കെ സ്വന്തമാക്കിയ സാൻ രാജ്യത്തെ പ്രതിനിധീകരിച്ച് മിസ് ആഫ്രിക്ക ഗോൾഡൻ മത്സരവേദിയിലും എത്തിയിരുന്നു. ഈ അടുത്തിടെയാണ് സാൻ റേച്ചലിന്റെ വിവാഹം കഴിഞ്ഞത്