സൂപ്പർ ഹീറോ, സുപ്രീം സ്റ്റാർ ശരത്കുമാറിന് പിറന്നാൾ ആശംസകൾ

','

' ); } ?>

നടൻ രാഷ്ട്രീയക്കാരൻ, ബോഡിബിൽഡർ, സംഘടനാ നേതാവ് എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് “ശരത്കുമാർ”. ഒരു സിനിമ കഥപോലെ സങ്കീർണമായ ജീവിതത്തിന്റെ ഉടമ. ബോഡി ബിൽഡറിൽ നിന്ന് പത്രപ്രവർത്തനത്തിലേക്ക്, പിന്നീട് സിനിമയിലേക്ക്. വിവാദ പരമായ രാഷ്ട്രീയ ജീവിതം. മുപ്പത്തിയൊൻപത് വർഷത്തെ സിനിമ ജീവിതത്തിൽ ഒരു പിടി മികച്ച കഥാപാത്രങ്ങളുമായി ഇപ്പോഴും തിരശീലയ്ക്ക്മുന്നിൽ സജീവം. അഭിനയം കൊണ്ടും പൊതു പ്രവർത്തനം കൊണ്ടും ജീവിതം അവിസ്മരണീയമാക്കിയ അതുല്യ കലാകാരന് പിറന്നാൾ ആശംസകൾ.

1954 ജൂലൈ 14-ന് ന്യൂ ഡൽഹിയിൽ എം. രാമനാഥൻ പുഷ്പ ലീല എന്ന ദമ്പതികളുടെ മൂത്ത മകനായാണ് ശരത്കുമാറിന്റെ ജനനം. ചെന്നൈയിലെ ‘ദി ന്യൂ കോളജിൽ’ നിന്നും ബി.എസ്.സി മാത്തമാറ്റിക്സിൽ ബിരുദം നേടിയശേഷം അദ്ദേഹം അഭിനയരംഗത്തേക്ക് തിരിയുകയായിരുന്നു. 1986 ൽ തെലുങ്ക് ചിത്രമായ സമാജംലോ സ്ത്രീയിലൂടെയാണ് സിനിമയിലേക്കുള്ള പ്രവേശനം. തുടക്ക കാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് ശരത്കുമാർ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സൂര്യൻ എന്ന സിനിമയിലെ നായകവേഷം. ആ ചിത്രം അദ്ദേഹത്തിന്റെ കരിയറിന് വഴിത്തിരിവായി. ചിത്രം ബോക്സോഫീസിൽ വൻവിജയമായിരുന്നു. തുടർന്ന് ഒരു പിടി നല്ല ചിത്രങ്ങൾ. നായകനും, വില്ലനും, സഹതാരവും, അങ്ങനെ കഥാപത്രങ്ങൾ ശരത്‌കുമാറെന്ന നടന്റെ ജീവിതത്തിൽ മാറി മാറി പ്രതിഫലിച്ചു കൊണ്ടിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴ് സിനിമയിൽ സൂപ്പർ ഹീറോ, സുപ്രീം സ്റ്റാർ എന്നീ പദവികൾ അദ്ദേഹം സ്വന്തമാക്കി.

സിനിമയോടൊപ്പം ശരത് കുമാറിന്റെ രാഷ്ട്രീയജീവിതവും തമിഴ്‌നാട്ടിൽ ശ്രദ്ധേയമാണ്. ആദ്യം അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (AIADMK) പ്രവർത്തിച്ചിരുന്നെങ്കിലും 1996-ൽ തമിഴ് മണില കോൺഗ്രസുമായുള്ള സഖ്യത്തിന് പിന്തുണ അറിയിച്ച രജനികാന്തിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം ഡിഎംകെയിൽ ചേർന്നു. 1998-ലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തോൽവി നേരിട്ടപ്പോഴും ശരത്കുമാറിന് വോട്ടിനുള്ളിൽ മാത്രമായിരുന്നു പരാജയം. 2002-ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2006-ൽ ഡിഎംകെ വിട്ട് തിരിച്ച് എഐഎഡിഎംകെയിൽ ചേരുകയും, പിന്നീട് സംഘടനയെവിട്ടും മാറി സ്വന്തം രാഷ്ട്രീയ പാർട്ടി ആരംഭിക്കുകയും ചെയ്തു. 2007-ൽ, കെ. കാമരാജിന്റെ ആദർശങ്ങൾ നടപ്പിലാക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം തമിഴ്‌നാട്ടിൽ ഓൾ ഇന്ത്യ സമത്വ മക്കൾ കച്ചി (എഐഎസ്എംകെ) എന്ന പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചു . തെങ്കാശി നിയോജകമണ്ഡലത്തിലെ മുൻ നിയമസഭാംഗമാണ് അദ്ദേഹം . 2006 മുതൽ 2015 വരെ തുടർച്ചയായി മൂന്ന് തവണ നടികർ സംഘത്തിന്റെ പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ജനപ്രിയമായ “നാട്ടമൈ” സിനിമയുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട് ജയലളിതയുമായി ഉണ്ടായ പ്രതികാരപരമായ സംഭവങ്ങൾ വലിയ വിവാദമായെങ്കിലും, അവയെ അതിജീവിച്ചും തന്റെ നിലപാടിൽ ഉറച്ചു നിന്നുമാണ് ശരത് കുമാർ മുന്നോട്ടുപോയത്. 2ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് സിബിഐ ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും അതിന്റെ നിയമപരമായ പ്രത്യാഘാതം പിന്നീട് കൃത്യമായി തെളിയിക്കപ്പെടേണ്ട വിഷയമായിരുന്നു.

സിനിമയും രസ്ത്രീയവും പോലെ ശരത് കുമാറിന്റെ സ്വകാര്യജീവിതവും അത്രയേറെ ശ്രദ്ധ നേടിയതാണ്. ആദ്യ ഭാര്യ ഛായ ദേവിയുമായുള്ള ബന്ധത്തിൽ വരലക്ഷ്മി ശരത്കുമാറും പൂജ ശരത്കുമാറും എന്നിങ്ങനെ രണ്ട് മക്കളുണ്ട്. വരലക്ഷ്മി ഇപ്പോൾ തെന്നിന്ത്യയിലെ ശ്രദ്ധിക്കപ്പെടുന്ന നദികളിൽ ഒരാളാണ്. മമ്മൂട്ടിക്കൊപ്പം കസബ, മാസ്റ്റർപീസ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. പിന്നീട് 2001-ൽ നടി രാധികയെ വിവാഹം കഴിച്ചു.

ഇന്ന് സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റാണദ്ദേഹം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഇദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പഴശ്ശിരാജയാണ് ശരത്കുമാറിന്റെ ആദ്യ മലയാള ചിത്രം. ഈ ചിത്രം തമിഴിലേക്കും മൊഴിമാറ്റം ചെയ്‌തു പുറത്തിറങ്ങിയിരുന്നു.