75-ാം വയസ്സിൽ ഹയർസെക്കൻഡറി തുല്യതാപരീക്ഷയെഴുതി നടി ലീന ആന്റണി

','

' ); } ?>

75-ാം വയസ്സിൽ ഹയർസെക്കൻഡറി തുല്യതാപരീക്ഷയെഴുതി നടി ലീന ആന്റണി. നാലുവർഷം മുൻപ്‌ ലീന 2022-ൽ പത്താംതരം തുല്യത ജയിച്ചിരുന്നു. തൃച്ചാറ്റുകുളം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ലീനയുടെ പഠനം. സെന്റർ കോഡിനേറ്റർ കെ.കെ. രമണിയുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ.

അച്ഛന്റെ മരണശേഷം പഠനം നിർത്തേണ്ടി വന്ന ലീന 13-ാം വയസ്സിലാണ് അഭിനയത്തിലേക്ക് വരുന്നത്. നാടകങ്ങളിലൂടെയായിരുന്നു തുടക്കം. വൈകിയാണ് സിനിമയിലെത്തിയത്. നടൻ കെ.എൽ. ആന്റണിയാണ് ഭർത്താവ്. ഭർത്താവിന്റെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലിലാണ് മുടങ്ങിയ പഠനം ലീന പുനരാരംഭിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ അമ്മവേഷത്തിലൂടെയാണ് ശ്രദ്ധേയമാകുന്നത്.പിന്നീട്, ഏതാനും സിനിമകളിലും അഭിനയിച്ചു.