കഴിഞ്ഞ ദിവസം കാവി വസ്ത്രം ധരിച്ചു ഹുക്ക വലിക്കുന്ന പോസ്റ്റര്‍ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് തെന്നിന്ത്യന്‍ താരം ഹന്‍സിക ഇരയായിരുന്നു. മഹാ എന്ന സിനിമയുടെ പോസ്റ്ററിലായിരുന്നു ഹന്‍സിക ഹുക്ക വലിക്കുന്ന ഫോട്ടോയുണ്ടായത്. ഇപ്പോഴിതാ പുക വലിക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തതിന് നടി അമല പോളിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകര്‍. സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലാണ് അമല പോള്‍ ഷെയര്‍ ചെയ്തത്.
താന്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ലെന്നും ഇത് തന്റെ സ്വപ്‌ന ചിത്രമാണെന്നും പറഞ്ഞുകൊണ്ടാണ് അമല പോള്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഒരു ഹോളിവുഡ് ആരാധികയുടെ സ്വപ്നത്തില്‍ ജീവിക്കുകയാണ്. എല്ലാ താരങ്ങള്‍ക്കും ജനപ്രീതി നേടിയ ഒരു സ്‌മോക്കിംഗ് ഷോട്ടുണ്ടാകും. ഇതാണ് എന്റേത്’ എന്നാണ് അമലയുടെ കുറിപ്പ്.