
കാശിനോട് യാതൊരു താല്പര്യവും ഇല്ലാത്ത നടിയാണ് സായി പല്ലവിയെന്ന് തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. താനടക്കമുള്ള എല്ലാ പെൺകുട്ടികൾക്കും സായി ഒരു ഇൻസ്പിരേഷനാണെന്നും സായിയുടെ പല നിലപാടുകളും കണ്ട് തനിക്ക് ബഹുമാനം തോന്നാറുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ.
ഞാനടക്കമുള്ള ഒരുപാട് പെൺകുട്ടികൾക്കും ഇഷ്ടമുള്ള നടിയാണ് “സായി പല്ലവി”. റിയൽ ലൈഫിൽ സായ് എടുക്കുന്ന നിലപാടുകളെല്ലാം നമുക്ക് മാതൃകയാക്കാൻ കഴിയുന്നവയാണ്. ഫെയർനെസ്സ് പ്രൊഡക്ടുകളുമായി സഹകരിക്കില്ലെന്ന് പറഞ്ഞത് വളരെ വലിയൊരു മുന്നേറ്റമായാണ് ഞാൻ കാണുന്നത്. അതുപോലെ അവരെ ഒരു പരസ്യത്തിലോ , ഉദ്ഘാടനത്തിനോ കാണില്ല. കാശിനോട് യാതൊരു താത്പര്യവും കാണിക്കാത്ത നടിയാണ് അവർ. ആർഭാടങ്ങളൊന്നുമില്ലാതെ സിമ്പിളായി നടക്കുന്ന നടിയാണ് സായ് പല്ലവി, എശ്വര്യ ലക്ഷ്മി പറഞ്ഞു.
ഇത് ആദ്യമായല്ല ഐശ്വര്യ സായിപല്ലവിയെ കുറിച്ച് ഇത്തരമൊരു അഭിപ്രായം പങ്കു വെയ്ക്കുന്നത്. ഇതിനു മുന്നേ ഇന്ത്യൻ എക്സ്പ്രെസ്സിനു നൽകിയ അഭിമുഖത്തിലും ഐശ്വര്യ സായി പല്ലവിയെ പറ്റി ഇതേ കാര്യങ്ങൾ സംസാരിച്ചിരുന്നു.
റിയാലിറ്റി ഷോയിലൂടെ സിനിമയിലോക്കത്തിയ നടിയാണ് സായ് പല്ലവി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് സിനിമാലോകത്തേയ്ക്കെത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയയായ സായ് പല്ലവി പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ തൻ്റെ സാന്നിധ്യമറിയിച്ചു. ഇന്ത്യൻ സിനിമ കണ്ട ബ്രഹ്‌മാണ്ഡ പ്രൊജക്‌ടായ രാമായണയിലും സായ് പല്ലവിയാണ് നായിക.