നടി മീന ബിജെപി രാഷ്ടീയത്തിലേക്ക്; പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ

','

' ); } ?>

തെന്നിന്ത്യൻ പ്രമുഖ നടി മീന ബിജെപി രാഷ്ടീയത്തിലേക്കെന്ന് പ്രചരണങ്ങൾ. പാർട്ടിയിൽ ചേരുമെന്നും സുപ്രധാന ചുമതലവഹിക്കുമെന്നുമാണ് വാർത്തകൾ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നടി ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. ധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായ പരിപാടിയിൽ മീനയ്ക്ക് മുൻനിരയിൽ സ്ഥാനം ലഭിച്ചത് ചർച്ചയായിരുന്നെങ്കിലും നടിയുടെ രാഷ്ട്രീയപ്രവേശം ഉണ്ടായില്ല. ഇപ്പോൾ വിവിധ മേഖലകളിൽ തിളങ്ങുന്ന പ്രമുഖരെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി വീണ്ടും മീനയ്ക്ക് മേൽ സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മീനയുടെ ദില്ലി സന്ദർശനത്തോടെയാണ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങളും ഉയർന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ ഉപരാഷ്ടപതി ജഗദീപ് ധൻകർ അടക്കമുള്ളവരുമായി മീന കൂടിക്കാഴ്ച നടത്തിയിരുന്നു.

“ബിജെപിയിലേക്ക് ഒരുപാട് പേർ വരുന്നുണ്ട്. എല്ലാവരെയും സ്വീകരിക്കും. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പുണ്ട്. വിജയസാധ്യത ഉണ്ടെന്ന് കാണുന്ന പാർട്ടിയിലേക്ക് ആളുകൾ വരുന്നത് സ്വാഭാവികമാണ്”. മീന ബിജെപിയിലേക്കെന്ന വാർത്തകളോട് പ്രതികരിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചു. എന്നാൽ മകൾക്കൊപ്പം ഇപ്പോൾ മുംബൈയിലുള്ള മീന ഈയാഴ്ച ചെന്നൈയിൽ തിരിച്ചെത്തുമെന്നും മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.