“ഈ സിനിമയിൽ എനിക്ക് എന്തെങ്കിലും കൂടുതലായി ചെയ്യാൻ കഴിയുമെന്ന വിശ്വാസം ഉണ്ട്”; അഥർവ

','

' ); } ?>

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “പരാശക്തിയെ” കുറിച്ചും ചിത്രത്തിലെ നായിക ശ്രീലീലയുടെ അഭിനയ രീതിയെ കുറിച്ചും തുറന്നു സംസാരിച്ച് നടൻ അഥർവ. കഥ വളരെ ഇഷ്ടമായെന്നും, ഈ സിനിമയില്‍ തനിക്ക് കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും നടൻ പറഞ്ഞു. തെലുങ്ക് നടി ശ്രീലീല ഇതുവരെ ചെയ്ത കഥാപാത്രങ്ങളേക്കാള്‍, ഒരു നടി എന്ന രീതിയില്‍ അവരെ ഈ ചിത്രം അടയാളപ്പെടുത്തുമെന്നും അഥർവ പറഞ്ഞു. സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“പരാശക്തിയുടെ സ്ക്രിപ്റ്റ് എനിക്ക് തന്നു. ഞാൻ സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു. കഥ എനിക്ക് ഒരുപാട് ഇഷ്ടമായി. ഞാൻ ഇതാണ് എന്റെ ക്യാരക്ടർ എന്ന് കരുതിയില്ല സ്ക്രിപ്റ്റ് വായിച്ചത്. കഥയാണ് വായിച്ചത്, അതുകൊണ്ട് തന്നെ എനിക്ക് വളരെ ഇഷ്ടമായി. ഈ സിനിമയിൽ എനിക്ക് എന്തെങ്കിലും കൂടുതലായി ചെയ്യാൻ കഴിയുമെന്ന വിശ്വാസം ഉണ്ട്. നല്ല സിനിമയായിരിക്കും പരാശക്തി.

സിനിമയുടെ 60% പൂർത്തിയായി. ഇതുവരെ ചിത്രീകരിച്ചതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. പ്രേക്ഷകർ സിനിമ സ്വീകരിക്കുമോ എന്നറിയാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. അതുമാത്രമല്ല, ശ്രീലീല ഇതുവരെ ചെയ്ത തെലുങ്ക് ചിത്രങ്ങളേക്കാൾ കൂടുതൽ ഒരു അഭിനേത്രിയായി ഈ സിനിമയിൽ തിളങ്ങും,’ അഥർവ പറഞ്ഞു.

ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തില്‍ ആക്ഷന്‍ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാര്‍ത്തികേയനൊപ്പം രവി മോഹനും അഥര്‍വയും ശ്രീലീലയും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. രവി മോഹൻ ആയിരിക്കും സിനിമയിൽ വില്ലനാകുക അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച ‘പുറനാനൂറ്’ എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.