ബോളിവുഡ് താരങ്ങളെ മറി കടന്ന് തെന്നിന്ത്യൻ നായിക; ജനപ്രീതിയില്‍ മുന്നിലുള്ള നായികാ താരങ്ങളുടെ മെയ്മാസത്തിലെ റിപ്പോർട്ടുകൾ പുറത്തു വിട്ടു

','

' ); } ?>

ഇന്ത്യയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള നായികാ താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി തെന്നിന്ത്യൻ നായിക സാമന്ത. മെയ് മാസത്തെ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയയാണ് പുറത്തുവിട്ടത്. ബോളിവുഡിന്റെ ആലിയ ഭട്ട് രണ്ടാം സ്ഥാനത്തും, ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനത്തും ആണുള്ളത്.

നാലാമതുള്ള നായിക കാജല്‍ അഗര്‍വാളാണ്. തൊട്ടുപിന്നില്‍ തൃഷ ആണ് ഉള്ളത്. ആറാം സ്ഥാനത്ത് സ്ഥാനത്ത് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മലയാളികളുടെ പ്രിയ നായിക നയൻതാരയും ഇടംനേടി. മലയാളികളുടെയും പ്രിയപ്പെട്ട സായ് പല്ലവിയാണ് താരങ്ങളില്‍ ഏഴാമതുള്ളത്. സായ്‍ക്ക് പിന്നാലെ രശ്‍മിക മന്ദാനയും ശ്രീലീലയും ബോളിവുഡ് നടി ശ്രദ്ധ കപൂറും ഇടംനേടിയിട്ടുണ്ട്

സിനിമകളില്‍ നിരന്തരം ഭാഗമാകുന്നതാണ് ദീപിക പദുക്കോണിനെ മുന്നിലെത്തിച്ചത് എന്നാണ് പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കാൻ ബോളിവുഡ് താരത്തിന് സാധിക്കുന്നുണ്ട്. ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന ഇന്ത്യൻ താരങ്ങളില്‍ ഒരാളുമാണ് നടി ദീപിക പദുക്കോണ്‍. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ഭാഷാ ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. കമല്‍ഹാസൻ ആയിരുന്നു ചിത്രം നിര്‍മിച്ചത്. ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സായ് പല്ലവി നായികയായ തെലുങ്ക് ചിത്രം തണ്ടേലും വൻ ഹിറ്റായി മാറിയിരുന്നു. നാഗചൈതന്യ നായകനായ ചിത്രം 100 കോടി ക്ലബില്‍ എത്തിയിരുന്നു.