ഓൺലൈൻ റിവ്യൂവർക്കെതിരെ പരാതി; പിന്നാലെ ചർച്ചയായി നിർമ്മാതാവിന്റെ ഫേസ്ബുക് പോസ്റ്റ്

','

' ); } ?>

പോസിറ്റിവ് റിവ്യൂ നൽകാൻ പണം ആവശ്യപ്പെട്ട ഓൺലൈൻ റിവ്യൂവർക്കെതിരെയും സിനിഫൈൽ എന്ന സോഷ്യല്‍ മീഡിയാ ഗ്രൂപ്പിനെതിരെയും
പരാതി കൊടുത്തതിനു പിന്നാലെ ചർച്ചയായി നിർമ്മാതാവ് വിപിൻ ദാസിന്റെ പുതിയ പോസ്റ്റ്. ‘പടം കണ്ടവരാണ് യഥാർത്ഥ സിനിഫൈൽസ്’ എന്നാണ് വിപിൻ ദാസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

വിപിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. സിനിമ കണ്ടുവെന്നും ഇഷ്ടമായെന്നും നിരവധി പേർ അറിയിച്ചിട്ടുണ്ട്. നേരത്തെ പണം നൽകാത്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ സിനിമക്കെതിരെ നെഗറ്റീവ് പ്രചാരണം നടത്തിയെന്ന് കാണിച്ച് ബിജിത് വിജയൻ എന്ന വ്യക്തിക്കെതിരെയും ഇയാള്‍ അഡ്മിനായ സിനിഫൈൽ എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിനെതിരെയും ‘വ്യസനസമേതം ബന്ധുമിത്രാദി’കളിന്റെ അണിയറപ്രവർത്തകർ പരാതി നൽകിയിരുന്നു.

പാലാരിവട്ടം പൊലീസിൽ മാനനഷ്ടത്തിനാണ് കേസ് നൽകിയതെന്ന് സിനിമയുടെ പ്രൊഡ്യൂസർ വിപിൻദാസ്, ഡയറക്ടർ എസ്. വിപിൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ നിന്നുള്ളവരായതിനാൽ അവിടെയും കേസ് കൊടുത്തിട്ടുണ്ട്. കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഫെഫ്കയി ലും പരാതി നൽകിയിട്ടുണ്ടെന്നും കേസിൽ ഇരുവരും കക്ഷിചേരാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.