
മമ്മൂട്ടിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന MMMN എന്ന ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് മോഹൻലാലും, കുഞ്ചാക്കോ ബോബനും ജോയിൻ ചെയ്തിട്ടുണ്ട്. ശ്രീലങ്കയിലാണ് ചിത്രീകരണം നടക്കുന്നത്. 10 ദിവസത്തോളം നീണ്ട നിൽക്കുന്ന ഷെഡ്യൂൾ ആണ് ശ്രീലങ്കയിൽ അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്.
മമ്മൂട്ടിക്കുണ്ടായ ഉണ്ടായ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം ചിത്രത്തിന്റെ ഷൂട്ടിങ് താത്കാലികമായി നിർത്തിവെച്ചതായിരുന്നു.മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്നങ്ങൾ അടുത്തിടെ വലിയ വാർത്തയായിരുന്നു. പിന്നീട് കുഞ്ചാക്കോ ബോബൻ ഉൾപ്പെടുന്ന രംഗങ്ങൾ മാത്രമായിരുന്നു ഷൂട്ട് ചെയ്തത് എന്നും, തിരക്കഥയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി എന്നുമെല്ലാം റിപ്പോർട്ടുകളുണ്ടായിരുന്നു.
ചിത്രത്തിൽ മോഹൻലാൽ കുറച്ചധികം പ്രാധാന്യമുള്ള ഒരു അതിഥിവേഷത്തിലാണ് എത്തുന്നത്. പ്രാരംഭഘട്ടത്തിൽ സുരേഷ് ഗോപിക്കായി നിശ്ചയിച്ചിരുന്ന വേഷത്തിലേക്കാണ് മോഹൻലാൽ എത്തുന്നത്. 20 ട്വൻറി എന്ന ചിത്രം റിലീസ് ചെയ്ത് 17 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
ചിത്രത്തിന്റെ ശ്രീലങ്കൻ ഷെഡ്യൂളിന് ശേഷം മോഹൻലാൽ, ദിലീപ് നായകനാകുന്ന ഭഭബയിലെ 10 ദിവസത്തിലധികം വരുന്ന ഷെഡ്യൂളിൽ പങ്കെടുക്കും. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷമാണ്. അതിന്ശേഷം രജനികാന്തിന്റെ ജയിലർ 2 വിലും മോഹൻലാൽ അഭിനയിക്കും. ഒന്നാം ഭാഗത്തിലെ പോലെ തന്നെ ജയിലർ 2 ലും മോഹൻലാൽ അതിഥിവേഷത്തിലായിരിക്കും എത്തുക.